യെദ്യൂരപ്പയുടെ അറസ്റ്റിന് സാധ്യത; മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ 

ബെംഗളൂരു: പോക്സോ കേസില്‍ ബി.എസ്. യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യാൻ സാധ്യത.

കേസില്‍ ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് ക്രിമിനല്‍ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റ് യെദ്യൂരപ്പയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

വേണ്ടി വന്നാല്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര വ്യക്തമാക്കി.

അതേ സമയം കേസില്‍ മുൻകൂർ ജാമ്യം തേടി യെദ്യൂരപ്പ കർണാടക ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

2024 ഫെബ്രുവരിയില്‍ യെദ്യൂരപ്പയുടെ വസതിയില്‍ വച്ചു നടന്ന യോഗത്തിനിടെ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാരോപിച്ച്‌ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ഐപിസി 354 എ( ലൈംഗികാതിക്രമം), പോക്സോ നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

മാർച്ച്‌ 14നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അധിക വൈകാതെ കേസ് ക്രിമിനൻ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്‍റിന് കൈമാറി.

യെദ്യൂരപ്പയ്ക്കെതിരെ പരാതി നല്‍കിയ സ്ത്രീ കഴിഞ്ഞ മാസം അർബുദ ചികിത്സയെത്തുടർന്ന് മരണപ്പെട്ടു.

  മെട്രോ സ്റ്റേഷനിൽ തൊഴിലാളി ഷോക്കേറ്റ് മരിച്ച സംഭവം: ബിഎംആർസിഎൽ ഉദ്യോഗസ്ഥരടക്കം നാല് പേർക്കെതിരെ എഫ്ഐആർ

ജൂണ്‍ 15നുള്ളില്‍ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണോദ്യോഗസ്ഥരുടെ നീക്കം.

ആരോപണത്തെ യെദ്യൂരപ്പ തള്ളിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts