ഐഫോണ്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികൾ നേരിട്ടത് കടുത്ത അനീതിയും ചൂഷണവും; റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: ഐഫോണ്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികൾ നേരിട്ടത് കടുത്ത അനീതിയും ചൂഷണവും; റിപ്പോർട്ട് പുറത്ത്. തായ്​വാനീസ്​ കമ്പനി വിസ്​ട്രണി​ന്‍റ കോലാറിലെ ഐഫോണ്‍ നിര്‍മാണ യൂനിറ്റില്‍ തൊഴിലാളി പ്രതിഷേധം അക്രമത്തില്‍ കലാശിച്ച സംഭവത്തില്‍ അഖിലേന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ്​ ട്രേഡ്​ യൂനിയന്‍സ്​ (എ.​ഐ.സി.സി.ടി.യു) വസ്​തുതാന്വേഷണ റിപ്പോർട്ട്​ തയാറാക്കി.

തൊഴിലാളികള്‍ക്കുനേരെ കമ്പനിയില്‍ നടന്നിരുന്ന കടുത്ത അനീതിയും ചൂഷണവുമാണ്​ അക്രമത്തിലേക്ക്​ വഴിവെച്ചതെന്നാണ്​ വസ്​തുതാന്വേഷണ റിപ്പോര്‍ട്ടി​ന്‍റ ഉള്ളടക്കം. കമ്ബനിയിലെ തൊഴിലാളികളെ നേരിട്ടുകണ്ടാണ്​ റിപ്പോര്‍ട്ട്​ തയാറാക്കിയതെന്ന്​ അവര്‍ പറഞ്ഞു. കോലാര്‍ നരസിപുര വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിസ്​ട്രണ്‍ കമ്പനിയിലെ 10,000ത്തോളം ജീവനക്കാര്‍ കരാര്‍ തൊഴിലാളികളാണ്​.

  ബെംഗളൂരു എം.ജി. റോഡിലെ പ്രശസ്തമായ ഹോട്ടലിൽ യുവതിക്ക് നേരെ അതിക്രമം; മാനേജർക്കെതിരെ കേസെടുത്തു

വിസ്​ട്രണ്‍ കമ്പനി അധികൃതര്‍ തന്നെ ഇന്‍റര്‍വ്യൂ നടത്തിയാണ്​ ഇവരെ ജോലിക്കെടുത്തതെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ക്കു​ കീഴിലാണ്​ നിയമനമെന്ന്​ ജോലി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ആറ്​ കരാറുകാര്‍ കമ്പനിക്കു​ കീഴിലുണ്ടെന്ന്​ റിപ്പോര്‍ട്ട്​ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, ഈ കോണ്‍​ട്രാക്​ടര്‍മാരുടെ പേരുകള്‍ മാത്രമാണ്​ രേഖകളിലുള്ളതെന്നും സ്ഥിരനിയമനം ഒഴിവാക്കാനും അവരുടെ അവകാശങ്ങള്‍ തടയാനും വിസ്​ട്രണ്‍ കമ്ബനി സ്വീകരിച്ച തന്ത്രമാണിതെന്നും എ.ഐ.സി.സി.ടി.യു പറയുന്നു. അവകാശങ്ങളെക്കുറിച്ച്‌​ സംസാരിക്കാന്‍ പല തൊഴിലാളികളും ഭയപ്പെടുകയാണ്​. ദിനേന 12 മണിക്കൂറാണ്​ ജോലി ഷിഫ്​റ്റ്​. മുടങ്ങിക്കിടക്കുന്ന ശമ്ബളവും അധികസമയം ജോലി ചെയ്യുന്നതിനുള്ള വേതനവും നല്‍കണമെന്ന്​ പലതവണ ജോലിക്കാര്‍ ആവശ്യപ്പെട്ടിട്ടും കമ്ബനി ഉദ്യോഗസ്​ഥര്‍ ചെവിക്കൊണ്ടില്ലെന്ന്​ റിപ്പോര്‍ട്ടില്‍ പറയുന്നു.

  ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കര്‍ണാടക, തമിഴ്​നാട്​, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്​ കൂടുതല്‍ ജീവനക്കാരും. തുടര്‍ന്ന്​ അറിയിപ്പ്​ ലഭിക്കുന്നതുവരെ ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ്​ തൊഴിലാളികള്‍ക്ക്​ മേലുദ്യോഗസ്​ഥരില്‍നിന്ന്​ മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശം.

തങ്ങളുടെ ജോലിയെക്കുറിച്ചും​ മുടങ്ങിക്കിടക്കുന്ന ശമ്ബളത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണ്​. തൊഴിലാളികളില്‍ ഭൂരിഭാഗവും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദലിതരുമാണ്​. അവരുടെ തൊഴില്‍പ്രശ്​നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന്​ ​എ.ഐ.സി.സി.ടി.യു ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശരിക്കും ഞെട്ടിക്കുന്നു'; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് സ്റ്റാർട്ടപ്പ് ഐഡിയ, ഹാർവാർഡ് ബിരുദധാരിയെ അമ്പരപ്പിച്ച സംഭവം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us