നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

ബെംഗളൂരു: കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ ബെംഗളൂരുവിൽ നടന്ന ശുചീകരണ യജ്ഞത്തിൽ പങ്കെടുത്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്കും കയ്യുറകളും ധരിച്ച്, റോഡരികിലെ മാലിന്യങ്ങൾ സ്വയം തൂത്തുവാരിയാണ് മന്ത്രി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. മന്ത്രിയുടെ ഈ വേറിട്ട പ്രവർത്തനം ജന ശ്രദ്ധയാകർഷിച്ചു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം, പ്രദേശത്തെ പച്ചക്കറി വണ്ടി കച്ചവടക്കാരുൾപ്പെടെയുള്ള തെരുവ് വ്യാപാരികളുമായി മന്ത്രി ആശയവിനിമയം നടത്തി. കേന്ദ്ര സർക്കാരിന്റെ വിവിധ ജനക്ഷേമ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങളും വായ്പകളും തങ്ങൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് മന്ത്രി അവരോട് നേരിട്ട് അന്വേഷിച്ചു.

  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്

ഇതിനിടയിൽ, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചില വ്യാപാരികൾ തങ്ങൾക്ക് അടിയന്തരമായി വായ്പ അനുവദിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രിയോട് നേരിട്ട് അഭ്യർത്ഥിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾ അനുഭാവപൂർവ്വം കേട്ട മന്ത്രി, അർഹരായ മുഴുവൻ ആളുകളിലേക്കും കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങൾ എത്തിക്കുമെന്ന് ഉറപ്പുനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ
[masterslider id="10"]

Related posts