മാലിന്യ പ്ലാന്റ് അടച്ചിട്ട് പ്രതിഷേധം; ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുന്നു.

GARBAGE PLANT

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ ചിഗരനഹള്ളിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെ പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുകയാണ്.

തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ലീച്ചേറ്റ് ഒഴുകുന്നുവെന്ന സമീപ പ്രദേശങ്ങളിലെ കർഷകരുടെ പരാതിയെ തുടർന്നാണ് പ്ലാന്റ് അടച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് ബിബിഎംപിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങിയില്ലെന്ന് ആരോപിച്ച് ബക്തറഹള്ളി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ കർഷകരും വിഷയത്തിൽ പ്രതിഷേധം ആരംഭിച്ചു.

പ്ലാന്റ് നടത്തിപ്പുകാരായ എംഎസ്ജിപി ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഗ്രാമവാസികൾ സമരം ചെയ്യുന്നത്. അന്തരീക്ഷത്തിൽ ദുർഗന്ധം വമിക്കുന്നത് മൂലം കൃഷിയിടത്തിൽ ജോലി ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

സ്വകാര്യ സ്ഥാപനം ബണ്ട് നിർമിച്ച് ലീച്ചേറ്റ് ഒഴുകുന്നത് തടഞ്ഞിരുന്നെങ്കിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിന്നില്ലന്നാണ് കർഷകരുടെ വാദം. എന്നാൽ പ്ലാന്റ് ശാശ്വതമായി അടച്ചുപൂട്ടാൻ കഴിയില്ലെന്നും, ഇത് നഗരത്തിൽ മാലിന്യം കുന്നുകൂടാൻ ഇടയാക്കും, എന്നും ”സർഫറാസ് ഖാൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us