മാലിന്യ പ്ലാന്റ് അടച്ചിട്ട് പ്രതിഷേധം; ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുന്നു.

GARBAGE PLANT

ബെംഗളൂരു: ദൊഡ്ഡബല്ലാപ്പൂർ താലൂക്കിലെ ചിഗരനഹള്ളിയിലെ മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടിയതോടെ പ്രതിദിനം 500 ടൺ മാലിന്യം സംസ്കരിക്കുന്നതിനുള്ള ബദൽ മാർഗങ്ങൾക്കായി ബിബിഎംപി നെട്ടോട്ടമോടുകയാണ്. തങ്ങളുടെ കൃഷിയിടങ്ങളിലേക്ക് ലീച്ചേറ്റ് ഒഴുകുന്നുവെന്ന സമീപ പ്രദേശങ്ങളിലെ കർഷകരുടെ പരാതിയെ തുടർന്നാണ് പ്ലാന്റ് അടച്ചത്. പ്ലാന്റ് സ്ഥാപിക്കുന്നതിന് ബിബിഎംപിയിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) വാങ്ങിയില്ലെന്ന് ആരോപിച്ച് ബക്തറഹള്ളി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ കർഷകരും വിഷയത്തിൽ പ്രതിഷേധം ആരംഭിച്ചു. പ്ലാന്റ് നടത്തിപ്പുകാരായ എംഎസ്ജിപി ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് ഗ്രാമവാസികൾ സമരം ചെയ്യുന്നത്. അന്തരീക്ഷത്തിൽ ദുർഗന്ധം വമിക്കുന്നത് മൂലം കൃഷിയിടത്തിൽ ജോലി…

Read More

ഒമൈക്രോൺ ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള 125 യാത്രക്കാരെ വീണ്ടും പരിശോധനയ്ക്കായി കണ്ടെത്തി ബിബിഎംപി.

ബെംഗളൂരു: കൊവിഡ് വേരിയന്റിനായി വീണ്ടും പരിശോധന നടത്താൻ നവംബർ 1 നും 27 നും ഇടയിൽ ഒമൈക്രോൺ ബാധിച്ച മൂന്ന് രാജ്യങ്ങളിൽ നിന്നെത്തിയ 125 പേരെ ബിബിഎംപി കണ്ടെത്താനുള്ള ശ്രമം തുടങ്ങി.  ഇവരിൽ 93 പേർ ദക്ഷിണാഫ്രിക്കയിൽ നിന്നും 15 പേർ ബോട്സ്വാനയിൽ നിന്നും 17 പേർ ഹോങ്കോങ്ങിൽ നിന്നും വന്നവരാണ്. മൂന്ന് രാജ്യങ്ങളും ഒമൈക്രോൺ വേരിയന്റ് റിപ്പോർട്ട് ചെയ്തട്ടുണ്ട്. സൗത്ത് സോണിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേരും ബോട്സ്വാനയിൽ നിന്ന് വന്ന ഒരാളും വീണ്ടും ടെസ്റ്റിനായി എത്തി. ഒരാൾ ഇതിനകം ദക്ഷിണാഫ്രിക്കയിലേക്ക്…

Read More

സർക്കാർ നടത്തുന്ന ഹോസ്റ്റലിൽ 13 വിദ്യാർത്ഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു

COVID TESTING

ബെംഗളൂരു: ഹാസനിലെ സർക്കാർ നിയന്ത്രണത്തിലുള്ള റസിഡൻഷ്യൽ ഹോസ്റ്റലിലെ 13 വിദ്യാർത്ഥികൾക്കും  ഏഴ് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്കും കൊറോണ വൈറസ് പോസിറ്റീവ് സ്ഥിതീകരിച്ചു.  അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ഹാസൻ, ചാമരാജനഗർ ജില്ലാ ഭരണകൂടങ്ങൾ അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നവംബർ 30 ചൊവ്വാഴ്ച അറിയിച്ചു. ഹാസനിലെ ചന്നരായപട്ടണ താലൂക്കിലെ ഗുരമാരനഹള്ളിഗ്രാമത്തിലെ മൊറാർജി ദേശായി ഹോസ്റ്റലിലും ചാമരാജനഗർ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ്പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്‌. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അധികൃതർ ഹോസ്റ്റലും മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടും സീൽ ചെയ്തു.

Read More

രക്ഷപ്പെടുത്തിയിട്ടും അമ്മയോടൊപ്പം ചേരാനാകാതെ മരണത്തിന് കീഴടങ്ങി ആനക്കുട്ടി.

BABY ELEPHANT

മടിക്കേരി: കുശാൽനഗറിന് സമീപം സെവൻത്  ഹൊസ്‌കോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ ആനക്കുട്ടി അമ്മയോടൊപ്പം ചേരുന്നതിന് മുൻപേ ചരിഞ്ഞു. തിങ്കളാഴ്ച രാത്രി വൈകി കാട്ടാനയ്ക്ക് പ്രസവവേദന അനുഭവപെട്ടതിനെത്തുടർന്നു സ്വകാര്യ എസ്റ്റേറ്റിലെ വെള്ളക്കെട്ടിനുള്ളിൽ ആനക്കുട്ടിയെ പ്രസവിക്കുകയായിരുന്നു. ഏറെ നേരം ആനക്കുട്ടിക്ക്‌ വെള്ളക്കെട്ടിൽത്തന്നെ കഴിയേണ്ടി വന്നത്  ശ്രദ്ധയിൽപെട്ട പരിസര വാസികൾ കുശാൽനഗർ ഡിവിഷൻ വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. കുശാൽനഗർ ആർഎഫ്ഒ അന്നയ കുമാർ, മറ്റ് ജീവനക്കാർ എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും ഏറെനേരം വെള്ളത്തിനടിയിലായതിനാൽ ആനക്കുട്ടി അപകടത്തിൽപ്പെട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ വനംവകുപ്പ് ആനക്കുട്ടിയെ തോട്ടിൽ നിന്ന് രക്ഷപ്പെടുത്തിയെങ്കിലും അധികനേരം ജീവനോടെ…

Read More

2014ലെ പോക്‌സോ കേസിൽ 28കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

POCSO CASE

മംഗളൂരു: 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മംഗളൂരു കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ അടച്ചുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് ഏഴ് വർഷം തടവും 15,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയതിന് മൂന്ന് വർഷവും 5,000 രൂപ പിഴയും, വധഭീഷണി മുഴക്കിയതിന് ഒരു വർഷവും 2,000 രൂപ പിഴയും അഞ്ച് മാസം 1,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. കോട്ടേക്കർ ഗ്രാമത്തിലെ ദേരളകട്ടെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 291 റിപ്പോർട്ട് ചെയ്തു. 745 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.26%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 745 ആകെ ഡിസ്ചാര്‍ജ് : 2951492 ഇന്നത്തെ കേസുകള്‍ : 291 ആകെ ആക്റ്റീവ് കേസുകള്‍ : 6416 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 38211 ആകെ പോസിറ്റീവ് കേസുകള്‍ : 2996148 ഇന്നത്തെ…

Read More

നന്ദി ഹിൽസ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു.

NANDHI HILS

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി ഡിസംബർ 1 ബുധനാഴ്ച മുതൽ വീണ്ടും തുറക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചു. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് നന്ദി ഹിൽസ് സ്ഥിതിചെയ്യുന്നത്, ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ആഗസ്ത് 25 ന് കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നന്തി ഹിൽസിന്റെ കൊടുമുടിയിലേക്ക് പോകുന്ന റോഡിന്റെ 43 മീറ്റർ ദൂരം തകർന്നതിനാൽ നന്ദി ഹിൽസിലേക്കുള്ള…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (30-11-2021)

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കർണാടകയിൽ ലോക്ക്ഡൗൺ ഇല്ല: മുൻകരുതൽ എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ഇനി ഒരു ലോക്കഡോൺ ഉണ്ടകുമൊ എന്ന ജനങ്ങളുടെ ആശങ്കകൾക്കിടയിൽ ആശ്വാസമായി മുഖ്യമന്ത്രിയുടെ വെളിപ്പെടുത്താൽ. സംസ്ഥാനത്ത് ഇപ്പോൾ ഒരു ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശമില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ് അറിയിച്ചു. സ്കൂളുകളിലും കോളേജുകളിലും കർശനമായമുൻകരുതലുകൾ കൈക്കൊള്ളുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് എങ്കിലും അവ അടക്കില്ല എന്നും. കോവിഡ്-19ന്റെ പുതിയ വകബേധമായ ഒമൈക്രോണിന്റ പേരിൽ ആരും പരിഭ്രാന്തരാകരാകാതെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

Read More

മതപരിവർത്തനം ആരോപിച്ചു ക്രിസ്ത്യൻ പ്രാർത്ഥനാ സമ്മേളനം ബജ്റംഗ്ദൾ തടസ്സപ്പെടുത്തി

ബെംഗളൂരു: സംസ്ഥാനത്തെ ഹാസൻ ജില്ലയിലെ ബേലൂരിലെ ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളിലേക്ക് ‘മതപരിവർത്തനം’ ആരോപിച്ച് ബജ്റംഗ്ദൾ അംഗങ്ങൾ ഇരച്ചുകയറി. ബജ്റംഗ്ദൾ അംഗങ്ങൾ കഴുത്തിൽ കാവിഷാൾ ധരിച്ച് ക്രിസ്ത്യൻ സമുദായത്തിൽ നിന്നുള്ള ചിലർക്ക് നേരെ ആക്രോശിക്കുന്ന സംഭവത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ഒരാൾ ശ്രമിക്കുന്നതിനിടെ പ്രാർത്ഥനാ ഹാളിൽനിന്ന് ചില സ്ത്രീകൾ ബജ്‌റംഗ്ദൾ അംഗങ്ങളുമായി വാക്കേറ്റത്തിൽ ഏർപ്പെടുന്നതും വീഡിയോകളിൽ കാണാം. ബജ്‌റംഗ്ദൾ, ശ്രീരാമസേന തുടങ്ങിയ വലതുപക്ഷ സംഘടനകളിൽപ്പെട്ട ഹിന്ദുത്വ പ്രവർത്തകർ സമീപകാലത്ത്പള്ളികളിലും ക്രിസ്ത്യൻ പ്രാർത്ഥനാ ഹാളുകളിലും അതിക്രമിച്ച് കയറുന്നത് ഇതാദ്യമല്ല. ഉഡുപ്പി, കുടക്, ബെലഗാവി, ചിക്കബെല്ലാപൂർ, കനകപുര, അർസികെരെ തുടങ്ങി…

Read More
Click Here to Follow Us