കോവിഡ് -19 കേസുകൾ ഉയരുന്നു; ആശുപത്രികളിൽ ഐസൊലേഷൻ വിഭാഗങ്ങൾ വീണ്ടും തുറക്കും

ബെംഗളൂരു: കൊവിഡ് പ്രവേശനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിലെ ചില സ്വകാര്യ ആശുപത്രികൾ നേരത്തെ അടച്ചിരുന്ന കോവിഡ് ഐസൊലേഷൻ സൗകര്യങ്ങൾ വീണ്ടും തുറക്കുകയാണ്. ഏതാനും മാസങ്ങളായി ആശുപത്രികളിൽ കൊവിഡ് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും, ഒരു മാസം മുമ്പ് അവ വീണ്ടും ആരംഭിച്ചതായി ഡോക്ടർമാർ പറയുന്നു. ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്, എന്നാൽ കുതിച്ചുചാട്ടമുണ്ടായാൽ മതിയായ കിടക്കകൾ ഉറപ്പാക്കാൻ സംസ്ഥാന ആരോഗ്യ വകുപ്പും പദ്ധതിയിടുന്നുണ്ട്. വൈറ്റ്ഫീൽഡ് ആശുപത്രിയിൽ ആറ് കോവിഡ് രോഗികളുണ്ട്, എല്ലാവരും ഓക്സിജൻ സപ്പോർട്ടിലാണ്. ബെംഗളൂരുവിലെ മൂന്ന് അപ്പോളോ…

Read More

ഹിജാബ് വിവാദത്തിന് ശേഷം കര്‍ണാടകയിലെ ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് വിവാദത്തിന് ശേഷം അടച്ചിട്ട ഹൈസ്‌കൂളുകള്‍ ഇന്ന് തുറക്കുന്നു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം പ്രി യൂണിവേഴ്‌സിറ്റി, ഡിഗ്രി കോളേജുകള്‍ തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10ാം ക്ലാസ് വരെയുള്ള ഹൈസ്‌കൂളുകളാണ് ഇന്ന് മുതല്‍ തുറക്കുന്നത്. എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണര്‍, പൊലീസ് സൂപ്രണ്ട്, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ രക്ഷിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി സമാധാന യോഗങ്ങള്‍ നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകള്‍ സാധാരണരീതിയില്‍…

Read More

കേരളത്തിലെ സ്‌കൂളുകൾ വീണ്ടും തുറക്കുന്നു.

Classroom SCHOOL

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും തുറക്കുന്നു. ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഈ മാസം 14ന് തുറക്കും. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ജനുവരിയിൽ സ്‌കൂളുകൾ അടച്ചത്. കോളജുകളിൽ ക്ലാസുകൾ ഏഴിന് ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. കടുത്ത നിയന്ത്രണമുള്ള സി വിഭാഗത്തില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു. അവലോകനയോഗത്തിലെ മറ്റു തീരുമാനങ്ങൾ –…

Read More

ബെംഗളൂരുവിലെ സ്കൂളുകളിൽ ജനുവരി 31 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കും.

Classroom SCHOOL

ബെംഗളൂരു: ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്ലാസ് നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി സ്‌കൂൾ മന്ത്രി ബി.സി.നാഗേഷ് നേരത്തെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. കുട്ടികളിൽ മൂന്നാം തരംഗത്തിന്റെ ആഘാതം കുറവായതിനാൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുമെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും ആരോഗ്യ വിദഗ്ധരുടെയും ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടർന്ന് ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബെംഗളൂരുവിലെ എല്ലാ…

Read More

ബെംഗളൂരുവിൽ 1-9 ക്ലാസുകൾക്കുള്ള സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആലോചിച്ച് കർണാടക സർക്കാർ.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു:   ബെംഗളൂരുവിൽ 1-9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സൂചന നൽകി. ബെംഗളൂരുവിൽ കൊവിഡ്-19 കേസുകൾ കുറഞ്ഞു വരുന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു. അണുബാധയുടെ മൂന്നാം തരംഗത്തിന് മുമ്പ് മുൻകരുതൽ നടപടിയായിട്ടാണ് ബെംഗളൂരുവിലെ 1-9 വരെയുള്ള വിദ്യാർത്ഥികളുടെ ഫിസിക്കൽ ക്ലാസുകൾ അടച്ചത്. സംസ്ഥാനത്ത് ശരാശരിയേക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതിനാലാണ് സ്കൂളുകൾ തുറന്നിരിക്കുന്നതിൽ സർക്കാർ ആശങ്കാകുല പെട്ടിരുന്നതെന്ന്…

Read More

നന്ദി ഹിൽസ് വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറന്നു.

NANDHI HILS

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി ഡിസംബർ 1 ബുധനാഴ്ച മുതൽ വീണ്ടും തുറക്കുമെന്നു ഡെപ്യൂട്ടി കമ്മീഷണർ ആർ ലത അറിയിച്ചു. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലാണ് നന്ദി ഹിൽസ് സ്ഥിതിചെയ്യുന്നത്, ബെംഗളൂരുവിൽ നിന്ന് ഏതാനും മണിക്കൂറുകൾ മാത്രം അകലെയുള്ള വളരെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണിത്. കഴിഞ്ഞ ആഗസ്ത് 25 ന് കനത്ത മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നന്തി ഹിൽസിന്റെ കൊടുമുടിയിലേക്ക് പോകുന്ന റോഡിന്റെ 43 മീറ്റർ ദൂരം തകർന്നതിനാൽ നന്ദി ഹിൽസിലേക്കുള്ള…

Read More

പ്രീ പ്രൈമറി ക്ലാസുകൾ ഇന്ന് മുതൽ

ബെംഗളൂരു : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ കുറഞ്ഞ താലൂക്കുകളിൽ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകൾ ഇന്ന് മുതൽ പുനരാരംഭിക്കും.രാവിലെ ഒമ്പതരമുതൽ ഉച്ചതിരിഞ്ഞ് മൂന്നരവരെയായിരിക്കും ക്ലാസ്. കോവിഡ് വ്യാപനം ആരംഭിച്ച് ഒന്നരവർഷം പിന്നിടുമ്പോഴാണ് പ്രീ പ്രൈമറി ക്ലാസുകൾ വീണ്ടും പ്രവർത്തനം തുടങ്ങുന്നത്. കോവിഡ് സാങ്കേതിക ഉപദേശക സമിതിയുടെ നിർദേശപ്രകാരമാണ് തീരുമാനം. ക്ലാസുകൾ ആരംഭിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.  

Read More
Click Here to Follow Us