ബെംഗളൂരുവിൽ 1-9 ക്ലാസുകൾക്കുള്ള സ്‌കൂളുകൾ വീണ്ടും തുറക്കാൻ ആലോചിച്ച് കർണാടക സർക്കാർ.

OFFLINE CLASS SCHOOL STUDENTS

ബെംഗളൂരു:   ബെംഗളൂരുവിൽ 1-9 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്കൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് കർണാടക പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് സൂചന നൽകി. ബെംഗളൂരുവിൽ കൊവിഡ്-19 കേസുകൾ കുറഞ്ഞു വരുന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ അഭിപ്രായം തേടുമെന്നും അദ്ദേഹം പറഞ്ഞു.

അണുബാധയുടെ മൂന്നാം തരംഗത്തിന് മുമ്പ് മുൻകരുതൽ നടപടിയായിട്ടാണ് ബെംഗളൂരുവിലെ 1-9 വരെയുള്ള വിദ്യാർത്ഥികളുടെ ഫിസിക്കൽ ക്ലാസുകൾ അടച്ചത്. സംസ്ഥാനത്ത് ശരാശരിയേക്കാൾ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തതിനാലാണ് സ്കൂളുകൾ തുറന്നിരിക്കുന്നതിൽ സർക്കാർ ആശങ്കാകുല പെട്ടിരുന്നതെന്ന് മന്ത്രി പറഞ്ഞു.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

എന്നാലിപ്പോൾ, നഗരത്തിലും സംസ്ഥാനത്തും കേസുകൾ നാമമാത്രമായ ഇടിവ് കാണുന്നതിനാൽ, കുട്ടികൾക്കായി വീണ്ടും ക്ലാസുകൾ നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെ ണെന്നും മന്ത്രി പറഞ്ഞു.പരീക്ഷകൾ അടുത്തിരിക്കുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഫിസിക്കൽ ക്ലാസുകൾ വളരെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts