ബെംഗളൂരു: കോവിഡ്-19 മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് 10 ദിവസത്തെ ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് 3 മുതൽ 13 വരെ നടക്കും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന 13-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവ സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. കൂടാതെ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനെ അംഗീകരിച്ചു.
അന്താരാഷ്ട്ര ഫെഡറേഷന്റെ അംഗീകാരമുള്ള 45 രാജ്യാന്തര ചലച്ചിത്രമേളകളിൽ ഒന്നാണ് ബെംഗളൂരു ഫിലിം ഫെസ്റ്റിവലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. തുടർന്ന് കന്നഡ സിനിമകളിലെ ഗുണനിലവാരത്തെയും പരീക്ഷണങ്ങളെയും അഭിനന്ദിച്ച മുഖ്യമന്ത്രി ബൊമ്മൈ, മികച്ച നിലവാരമുള്ള കന്നഡ കലാമൂല്യമുള്ള സിനിമകൾ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കണമെന്നും പറഞ്ഞു.
അന്താരാഷ്‌ട്ര സിനിമകളും കന്നഡ സിനിമകളും അന്താരാഷ്‌ട്ര തലത്തിൽ പ്രദർശിപ്പിക്കാനുള്ള വേദി കന്നഡിഗർക്ക് ചലച്ചിത്രമേള ഒരുക്കണമെന്നും സിനിമകൾക്ക് ഒരു സാമൂഹിക സന്ദേശം ഉണ്ടായിരിക്കണമെന്നും ചലച്ചിത്രമേളകൾ ചില വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ചലച്ചിത്രോത്സവ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.