ബെംഗളൂരുവിലെ സ്കൂളുകളിൽ ജനുവരി 31 മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ പുനരാരംഭിക്കും.

Classroom SCHOOL

ബെംഗളൂരു: ശനിയാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളും തിങ്കളാഴ്ച മുതൽ തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ക്ലാസ് നടത്താൻ വിദ്യാഭ്യാസ വകുപ്പ് തയ്യാറാണെന്ന് പ്രൈമറി, സെക്കൻഡറി സ്‌കൂൾ മന്ത്രി ബി.സി.നാഗേഷ് നേരത്തെ അറിയിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്

കുട്ടികളിൽ മൂന്നാം തരംഗത്തിന്റെ ആഘാതം കുറവായതിനാൽ സ്‌കൂളുകൾ തുറക്കാൻ ശ്രമിക്കുമെന്ന് വ്യാഴാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. എന്നിരുന്നാലും, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും ആരോഗ്യ വിദഗ്ധരുടെയും ഔദ്യോഗിക അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തുടർന്ന് ശനിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളും 1 മുതൽ 9 വരെയുള്ള ക്ലാസുകൾ തുറക്കാൻ തീരുമാനമായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts