തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവരണം; കർണാടക സ്പീക്കർ

Vishweshwar Hegde Kageri

ബെംഗളൂരു: ജാതി, പേശീബലം, പണം, കൂറുമാറ്റം എന്നിവയുടെ സ്വാധീനം അവസാനിപ്പിക്കാൻ പര്യാപ്തമായ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ക്രിയാത്മകമായി കൊണ്ടുവരണമെന്ന് നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചു.

കൂട്ടത്തിൽ ജനാധിപത്യ സംവിധാനത്തിന്റെ മൂല്യങ്ങൾ തകരുന്നതിനെക്കുറിച്ചും കാഗേരി പരാമർശിച്ചു. രാഷ്ട്രീയക്കാരുടെ ഈ പ്രവണത അവസാനിപ്പിക്കണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള മുതിർന്ന നേതാക്കളോട് സംസാരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ജാതിയും പണവും പേശീബലവും കൂറുമാറ്റത്തിന്റെ പുതിയ പ്രവണതയും ഉള്ളതിനാൽ ജനങ്ങളുടെ വികാരത്തോട് പ്രതികരിക്കാത്ത ഒരു സംവിധാനമാണ് തിരഞ്ഞെടുപ്പ് എന്നാണ് ഇപ്പോൾ തോന്നുന്നതെന്നും കാഗേരി അഭിപ്രായപ്പെട്ടു. അതിനായി തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങളെ പിന്തുണയ്ക്കാൻ മാധ്യമങ്ങളോടും സാഹിത്യകാരന്മാരോടും അദ്ദേഹം അഭ്യർത്ഥന നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts