ഇലക്ട്രോണിക് സിറ്റിയിൽ 20ാം തിയതി മുതൽ വണ്‍വേ നിയന്ത്രണം ഏർപ്പെടുത്തും; വിശദാംശങ്ങൾ

ബംഗളുരു : അപകടങ്ങളും ഗതാഗത കുരുക്കും കുറക്കാൻ ലക്ഷ്യമിട്ട് ഇലക്ട്രോണിക് സിറ്റി വെസ്റ്റ്ഫേസിലെ റോഡുകളിൽ 20 മുതൽ ജനുവരി 30 വരെ ഗതാഗതം ഒരു ഭാഗത്തേക്ക് മാത്രമായി നിയന്ത്രിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ സ്ഥിരമാക്കും.

ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ് ഉള്‍പ്പടെയുളള ഐടി കമ്പനികളുളള വെസ്റ്റ് ഫോസിലെ റോഡുകളില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് പതിവാണ്. ഇലക്ട്രാണിക്ക് സിറ്റി ടോള്‍ പ്ലാസയിലേക്കുളള റോഡിലും സമാന അവസ്ഥയാണ്.

  ഹിന്ദി ബോര്‍ഡ് തകര്‍ത്തു കന്നഡ രക്ഷണ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രത്യേക സാമ്പത്തിക മേഖലയായ ഇവിചെ ഇലക്ട്രോണിക് സിറ്റി ടൗണ്‍ഷിപ്പ് അതോറിറ്റിയുടെ നിയന്ത്രണത്തിലാണ് 24 കി.മീ. റോഡ്. 10 സോണുകളിലായി തിരിച്ചാണ് ട്രാഫിക്ക് മാര്‍ഷല്‍മാരുടെ നേത്യത്വത്തില്‍ ഈ റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുന്നത്.

വണ്‍വേ നിയന്ത്രണം ഈ റോഡുകളില്‍

എസ്ബിഐ ടോള്‍ പ്ലാസ മുതല്‍ ആര്‍ എസ് ജംഗ്ഷന്‍, യോക്കോഗാവ മുതല്‍ സീമെന്‍സ്, ദൊഡ്ഡത്തോഗുരു റോഡ് മുതല്‍ ഒട്ടേറ ജംഗ്ഷന്‍ , ആര്‍ എസ് ജംഗ്ഷന്‍ മുതല്‍ നായോടൗണ്‍, പാരാമൗണ്ട് മുതല്‍ ബി.എച്ച്.ഇ.എല്‍. എന്നിവിടങ്ങളിലാണ് നിയന്ത്രണം.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

മറ്റ് റോഡുകളില്‍ ഇരുവശത്തേക്കും ഗതാഗതം അനുവദിച്ചിട്ടുണ്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
[masterslider id="10"]

Related posts