ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ

ബെംഗളൂരു: മൈസൂരു കൊട്ടാരത്തിൽനിന്ന് റോഡുമാർഗം ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് അപൂർവ ബൈക്ക് യാത്രയുമായി ഒരു ഇന്ത്യൻ യുവാവ്. മൈസൂരുവിലെ ബിസിനസുകാരനും കർണാടക ബൈക്ക് റൈഡ് ക്ലബ് അംഗവുമായ നാഗാർജുൻ അനന്ത ഭഗവാനാണ് ഇരുപതിനായിരത്തിലധികം കിലോമീറ്റർ ദൂരം പിന്നിടുന്ന ഈ സാഹസിക സോളോ ബൈക്ക് റൈഡിന് തുടക്കം കുറിച്ചത്.

നേപ്പാൾ, ടിബറ്റ്, ചൈന, കസാഖ്‌സ്താൻ, റഷ്യ, എസ്‌തോണിയ, ലാത്വിയ, ലിത്വാനിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ, ഹംഗറി, ക്രൊയേഷ്യ, സ്ലൊവേനിയ, ഇറ്റലി, സ്വിറ്റ്‌സർലൻഡ്, ജർമനി, നെതർലാൻഡ്, ബെൽജിയം, ഫ്രാൻസ് തുടങ്ങി ഇരുപതോളം രാജ്യങ്ങളിലൂടെ സഞ്ചരിച്ചാണ് നാഗാർജുൻ ലണ്ടനിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ എത്തിച്ചേരുക. യാത്ര എന്നത് കേവലം ദൂരമോ സാഹസികതയോ മാത്രമല്ലെന്നും അനേകം മനുഷ്യരെ കണ്ടുമുട്ടാനും വ്യത്യസ്ത സംസ്കാരങ്ങൾ അടുത്തറിയാനും അതിർത്തികൾക്കപ്പുറം സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനുമുള്ള അവസരമാണെന്നുമാണ് നാഗാർജുനയുടെ നിലപാട്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

മുമ്പും വിവിധ രാജ്യങ്ങളിൽ സോളോ ബൈക്ക് യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദീർഘദൂര റോഡ് യാത്ര യുവാവിന് ഇതാദ്യമാണ്. മോട്ടോർ സൈക്കിൾ യാത്രയോട് അഭിനിവേശമുള്ളവരുടെ അന്താരാഷ്ട്ര സംഘടനയായ ‘ഇന്റർനാഷണൽ ഫെലോഷിപ്പ് ഓഫ് മോട്ടോർസൈക്ലിങ് റോട്ടേറിയൻസ്’ അംഗങ്ങളുമായി യാത്രയിലുടനീളം ബന്ധപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മൈസൂരു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിലെ ആഞ്ജനേയസ്വാമി ക്ഷേത്രത്തിനു മുന്നിൽ നടന്ന ചടങ്ങിൽ മൈസൂരു എം.പി യദുവീർ കൃഷ്ണദത്ത യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. മൈസൂരുവിലെ വിവിധ ബൈക്ക് റൈഡ് ക്ലബ്ബുകളിൽ നിന്നുള്ള റൈഡർമാരുടെ വലിയൊരു സംഘം ശ്രീരംഗപട്ടണം വരെ നാഗാർജുനയെ അകമ്പടിയായി അനുഗമിച്ചു.

  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
[masterslider id="10"]

Related posts