കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

rain

ബെംഗളൂരു: അറബിക്കടലിൽ മൺസൂണിന് മുന്നോടിയായുള്ള പ്രതിഭാസങ്ങൾ ശക്തമായതിനെത്തുടർന്ന് കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ ഇടിയും മിന്നലും സഹിതമുള്ള തുടർച്ചയായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നിലവിലുണ്ടായ പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കേരളത്തിലെ രണ്ട് ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള ഓറഞ്ച് അലേർട്ടും ഒമ്പത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശമായ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ മേഖലകളിൽ ഉൾപ്പെടെ കടലാക്രമണവും തിരമാലകളുടെ ശക്തിയും വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

ഈ സാഹചര്യത്തിൽ മറ്റിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള യാത്രാ പദ്ധതികൾ തൽക്കാലത്തേക്ക് മാറ്റിവെക്കാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ശക്തമായ മഴയും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലമുണ്ടാകാനിടയുള്ള വൻ സുരക്ഷാ ഭീഷണികളും യാത്രാ തടസ്സങ്ങളും ഒഴിവാക്കുന്നതിനാണ് ഈ മുൻകരുതൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts