മലയാളം മിഷൻ കർണാടക ചാപ്റ്റർ  “സുഗതാഞ്ജലി” കാവ്യാലാപന മത്സര വിജയികൾ.

സുഗത കുമാരി ടീച്ചർക്ക്  ആദരം അർപ്പിച്ചു കൊണ്ട് മലയാളം മിഷൻ കർണാടക ചാപ്റ്റർ നടത്തിയ “സുഗതാഞ്ജലി” കാവ്യാലാപന മത്സരം ഓൺലൈനിൽ നടന്നു.
കർണാടകയിലെ  ആറു മേഖലയിൽ നിന്നും വിജയിച്ചുവന്ന  24 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കവി ശ്രീ. ആലങ്കോട് ലീലാകൃഷ്ണൻ  മത്സര പരിപാടി ഉത്‌ഘാടനം ചെയ്തു.

ജൂനിയർ തല മത്സരത്തിൽ അക്ഷര.ഓ , മൈഥിലി ദീപു കൃഷ്ണ എന്നിവർ ഒന്നും
രണ്ടും സ്ഥാനങ്ങൾ നേടി.

അക്ഷര.ഒ.
മൈഥിലി ദീപു കൃഷ്ണ

സീനിയർ മത്സരത്തിൽ  ഹൃതിക മനോജ് ഒന്നാം സ്ഥാനവും ഭവ്യ ദാസ് രണ്ടാം സ്ഥാനവും നേടി.

  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
ഹൃതിക മനോജ്
ഭവ്യ ദാസ്

ഡോ. സിബി കുര്യൻ ,ഡോ.ദീപേഷ് കരിമ്പുങ്കര,  ഡോ. ജെനിമോൾ കെ വി , ഇന്ദിര ബാലൻ  എന്നിവർ വിധി  കർത്താക്കളായിരുന്നു.

പ്രസിഡന്റ് കെ ദാമോദരൻ അധ്യക്ഷത  വഹിച്ചു.

മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ്, ഗായിക

പുഷ്പവതി, മിഷൻ കർണാടക കോർഡിനേറ്റർ ബിലു. സി.

നാരായണൻ,  സെക്രട്ടറി ടോമി ആലുങ്കൽ, സതീഷ് തോട്ടശ്ശേരി,

ശ്രീജേഷ്. പി,  ജോമോൻ സ്റ്റീഫൻ, എന്നിവർ സംസാരിച്ചു.

  'ഇതുമതി കേരളമേ!';കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച; ടി.പിയെ സ്മരിച്ച് കെ.കെ രമ

ജിസോ ജോസ്, നൂർ മുഹമ്മദ്, അനൂപ് .കെ, ഹിത വേണുഗോപാലൻ മീര നായർ
എന്നിവർ പ്രോഗ്രാമിന്റെ സാങ്കേതിക നടത്തിപ്പിന് നേതൃത്വം നൽകി.

കർണാടക ചാപ്റ്റർ വിജയികൾ, മാർച്ച് 6 ന്  മലയാളം മിഷൻ ആഗോള തലത്തിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിയമസഭ തെരഞ്ഞെടുപ്പ്; വിധിയേതായാലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്ന് പിണറായി വിജയൻ
[masterslider id="10"]

Related posts

Click Here to Follow Us