വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു;പ്രതിഷേധവുമായി സഹപാഠികൾ.

ബെംഗളൂരു: മൂന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയും ആന്ധ്ര സ്വദേശിയുമായ ജയന്ത് കെ. റെഡ്ഡി തിങ്കളാഴ്ച രാവിലെ കോളേജ് കെട്ടിടത്തിനു മുകളിൽനിന്ന്‌ ചാടി ആത്മഹത്യ ചെയ്തു.

ബെംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ആണ് സംഭവം.

ഈ വിഷയത്തിൽ കോളേജ് മാനേജ്‌മെന്റിനുനേരെ പ്രതിഷേധിച്ച വിദ്യാർഥികൾ പരീക്ഷ ബഹിഷ്കരിച്ചു.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

തിങ്കളാഴ്ച രാവിലെ പരീക്ഷയ്ക്കെത്തിയതിന് ശേഷമാണ് വിദ്യാർഥികൾ സംഭവമറിയുന്നത്.

വി.വി.പുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരീക്ഷ നടത്തുന്നതിനായി മുന്നോട്ടുവെച്ച ആവശ്യങ്ങൾ കോളേജ് മാനേജ്‌മെന്റ് അംഗീകരിക്കാത്തതാണ് ജയന്തിന്റെ ആത്മഹത്യക്കു കാരണമെന്ന് വിദ്യാർഥികൾ ആരോപിച്ചു.

തുടർച്ചയായുള്ള പരീക്ഷ സമ്മർദമുണ്ടാക്കുന്നതായി വിദ്യാർഥികൾ ആരോപിച്ചിരുന്നു.

ഓരോ പരീക്ഷയ്ക്കുശേഷവും അടുത്തതിന് പഠിക്കാൻ അവധിയനുവദിക്കണമെന്നായിരുന്നു ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts