അന്യ മതത്തിൽ പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പതിനാലുകാരനെ ക്രൂരമായി കൊല ചെയ്തു!!

ബെംഗളൂരു : നരി ബോൾ സ്വദേശിയായ കൊല്ലി മഹേഷ് എന്ന ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് അടുത്ത വില്ലേജിലെ ഒരു പെൺകുട്ടിയുമായി സൗഹൃദത്തിൽ ആയതിനെ തുടർന്ന് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

കഴിഞ്ഞ 5 ദിവസമായി കുട്ടിയെ കാണാൻ ഇല്ലായിരുന്നു. കഴിഞ്ഞദിവസം കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ ഭീമാ പുഴയിലൂടെ ഒഴുകി നടക്കുന്നത് കണ്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ബന്ധുക്കളുമായി ചേർന്ന് മൃതദേഹം തിരിച്ചറിഞ്ഞു. കുട്ടിയുടെ മൂക്കും ജനനേന്ദ്രിയവും മുറിച്ചുമാറ്റപ്പെട്ട നിലയിലായിരുന്നു.

  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം

പെൺകുട്ടിയുടെ അമ്മ കുട്ടികളുടെ സൗഹൃദത്തെ എതിർത്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ അമ്മ തന്റെ സഹോദരന്റെ സഹായം തേടിയിരുന്നു.

ഇദ്ദേഹവും കൂട്ടാളികളും കൂടി സംസാരിക്കാൻ എന്ന വ്യാജേന കുട്ടിയെ കൂട്ടിക്കൊണ്ടു പോയതാണ്.

ഇവർ ഇപ്പോൾ പോലീസ് പിടിയിലാണ്.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

വിശദമായ അന്വേഷണം നടന്നുവരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts