2014ലെ പോക്‌സോ കേസിൽ 28കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.

POCSO CASE

മംഗളൂരു: 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മംഗളൂരു കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ അടച്ചുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം.

പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് ഏഴ് വർഷം തടവും 15,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയതിന് മൂന്ന് വർഷവും 5,000 രൂപ പിഴയും, വധഭീഷണി മുഴക്കിയതിന് ഒരു വർഷവും 2,000 രൂപ പിഴയും അഞ്ച് മാസം 1,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും.

കോട്ടേക്കർ ഗ്രാമത്തിലെ ദേരളകട്ടെ സ്വദേശിയായ ഇർഫാൻ (28) പി.യു.യ്ക്ക് പഠിക്കുന്ന പെൺകുട്ടിയുമായി പരിചയപ്പെടുകയും പലപ്പോഴും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന്
2014 ഓഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കോളേജിലേക്ക് പോവുകയായിരുന്ന യാത്രാമധ്യേ നടേക്കലിൽ വെച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി ചിക്കമംഗളൂരുവിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മറ്റുള്ളവരോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുട്ടിയെ കാണാതായതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഉള്ളാൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കേസ് അന്വേഷിച്ച് പ്രതി എവിടെയാണെന്ന് കണ്ടെത്തുകയും കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

എന്നാൽ പീഡനത്തിനിരയായ വിദ്യാർത്ഥിനിയും കുടുംബാംഗങ്ങളും വിസ്താരത്തിനിടെ പ്രതിക്ക് അനുകൂലമായി തെളിവ് നൽകുകയും ചെയ്തിരുന്നു. പക്ഷെ 15 പേരുടെ തെളിവുകളും 22 ഡോക്യുമെന്ററി തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥരുടെ തെളിവുകളും അടിസ്ഥാനമാക്കി, കുറ്റം തെളിയിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us