വാഷിങ്ടണ്‍: ലൈംഗികാതിക്രമ ആരോപണത്തിൽ പ്രതിയെന്ന് കണ്ടെത്തിയതിന് പിന്നാലെ പൈലറ്റിനെ കോക്ക്പിറ്റില്‍നിന്ന് അറസ്റ്റ് ചെയ്ത് പോലീസ്. ഡെല്‍റ്റ എയര്‍ലൈന്‍സിലെ പൈലറ്റായ ഇന്ത്യന്‍ വംശജന്‍ റസ്റ്റം ഭാഗ് വാഗറി(34)നെയാണ് സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ്‌ചെയ്തത്. വിമാനം ലാന്‍ഡ്‌ചെയ്ത് 10 മിനിറ്റിനുള്ളില്‍ കോക്ക്പിറ്റില്‍ കയറി സാഹസികമായി അധികൃതര്‍ പൈലറ്റിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. പത്തുവയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ വസ്തുതയുണ്ടെന്ന് തെളിഞ്ഞതിന് പിന്നാലെയാണ് പൈലറ്റിനെ അറസ്റ്റ് ചെയ്‌തത്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ മിനിയാപോളിസില്‍നിന്ന് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ ബോയിങ്…
Read MoreTag: POCSO Case
16കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അധ്യാപിക കസ്റ്റഡിയിൽ ; പീഡനം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൊണ്ടുപോയി മദ്യം നൽകിക്കൊണ്ട്
മുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി വിവിരം രക്ഷിതാക്കളോട് പറയുകയായിരുന്നു. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനകാര്യം കുട്ടി പറയുന്നത്. 2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ…
Read Moreപീഡനം പുറത്ത് പറഞ്ഞാൽ കൊന്ന് കളയും; പ്രതിയായ സ്വാമിയുടെ മഠം ഇടിച്ചുനിരത്തി അധികൃതർ
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സ്വയം പ്രഖ്യാപിത ആൾദൈവത്തിൻ്റെ മഠം ഇടിച്ചുനിരത്തി അധികൃതർ ചിക്കോടി റായ്ബാഗ് താലൂക്ക് ഭരണകൂടമാണ് വ്യാഴാഴ്ച മേഘാലി ഗ്രാമത്തിലെ ലോകേശ്വര സ്വാമിയുടെ ആശ്രമം തകർത്തത്. സർവേ നമ്പർ 225ലെ എട്ട് ഏക്കർ സർക്കാർ ഭൂമി ആൾദൈവം എട്ട് വർഷം മുമ്പ് കൈയേറി ആശ്രമം നിർമിച്ചെന്ന ആരോപണം ശക്തമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് 17കാരിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ ആൾദൈവം അറസ്റ്റിലായത്. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് (പോക്സോ) ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ…
Read Moreഫാം ഹൗസ് ജീവനക്കാരന് പോക്സോ കേസിൽ 43 വർഷം തടവ്
ബെംഗളൂരു: കന്നഡ നടൻ ദർശന്റെ ഫാം ഹൗസിലെ ജീവനക്കാരൻ പോക്സോ കേസിൽ 43 വർഷം തടവ്. ബിഹാർ സ്വദേശിയായ നജീബ് ആണ് ശിക്ഷിക്കപ്പെട്ടത്. 2021ൽ 9 വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ശിക്ഷ. നജീബ് 50000 രൂപ പിഴയും അടക്കണം. നടന്റെ ഫാം ഹൗസിലെ കുതിരകളെ പരിപാലിക്കുന്ന ജോലിയാണ് നജീബ് ചെയ്തത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ഏഴു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദ്ദേശിച്ചു.
Read Moreപോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിൽ
തൃശ്ശൂർ: പ്രശസ്ത നടൻ ശ്രീജിത്ത് രവി അറസ്റ്റിലായി. കുട്ടികൾക്ക് മുമ്പിൽ നഗ്നത പ്രദർശനം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. . പോക്സോ വകുപ്പുകൾ ചുമത്തിയാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ തൃശൂർ വെസ്റ്റ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിക്കായി അന്വേഷണം നടത്തുകയായിരുന്നു. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റിലേക്ക് വഴിവെച്ചത്. രണ്ട് ദിവസം മുൻപ് ശ്രീജിത്ത് രവി തൃശ്ശൂർ എസ് എൻ പാർക്കിന് സമീപത്ത് വെച്ച് 11ഉം അഞ്ചും…
Read Moreവിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു.
ബെംഗളൂരു: സ്കൂളിൽ വിദ്യാർഥിനിയെ ചുംബിച്ച പ്രധാനാധ്യാപകനെ പിരിച്ചുവിട്ടു. മൈസൂർ ജില്ലയിലെ എച്ച്.ഡി. കോട്ടയിലെ സ്വകാര്യസ്കൂളിലെ പ്രധാനാധ്യാപകൻ ആർ.എം. അനിൽകുമാറിനെയാണ് പിരിച്ചുവിട്ടത്. കൂടാതെ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും പോലീസ് കേസെടുത്തിട്ടുണ്ട്. അനിൽകുമാർ ഓഫീസ് മുറിയിൽ വെച്ച് വിദ്യാർഥിനിയെ ചുംബിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി ജനലിലൂടെ രഹസ്യമായി പകർത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നാട്ടുകാർ പ്രധാനാധ്യാപകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കേസ് രജിസ്റ്റർ ചെയ്തതോടെ സ്കൂൾ മാനേജ്‌മെന്റ് അടിയന്തരമായി യോഗംചേർന്ന് അനിൽകുമാറിനെ പിരിച്ചുവിടുകയായിരുന്നു. പ്രതിയായ അധ്യാപകനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്ന് പോലീസ് പറഞ്ഞു
Read More2014ലെ പോക്‌സോ കേസിൽ 28കാരന് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചു.
മംഗളൂരു: 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് മംഗളൂരു കോടതി ഏഴു വർഷം കഠിനതടവിന് ശിക്ഷിച്ചു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ അടച്ചുവെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ഇയാൾക്കെതിരെ ചുമത്തിയ കുറ്റം. പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന് ഏഴ് വർഷം തടവും 15,000 രൂപ പിഴയും, തട്ടിക്കൊണ്ടുപോയതിന് മൂന്ന് വർഷവും 5,000 രൂപ പിഴയും, വധഭീഷണി മുഴക്കിയതിന് ഒരു വർഷവും 2,000 രൂപ പിഴയും അഞ്ച് മാസം 1,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടിവരും. കോട്ടേക്കർ ഗ്രാമത്തിലെ ദേരളകട്ടെ…
Read Moreപ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…
Read More