മുംബൈ: 16 വയസുള്ള വിദ്യാർഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ അധ്യാപിക അറസ്റ്റിൽ. ബിപാഷ കുമാറിനെ (40) വൈദ്യപരിശോധനയ്ക്ക് ശേഷം പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ 123, 351(2), 3(5) എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടി വിവിരം രക്ഷിതാക്കളോട് പറയുകയായിരുന്നു.
കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിയുടെ വീട്ടിലേക്ക് ടീച്ചർ വീട്ടുജോലിക്കാരിയെ അയച്ചതോടെയാണ് പീഡനകാര്യം കുട്ടി പറയുന്നത്.
2024 ജനുവരി 24 നും 2025 ഫെബ്രുവരി 28 നും ഇടയിൽ ജുഹുവിലെ ജെഡബ്ല്യു മാരിയട്ട്, വൈൽ പാർലെയിലെ പ്രസിഡന്റ് ഹോട്ടൽ, സഹാറിലെ ലളിത് ഹോട്ടൽ എന്നിവിടങ്ങളിൽ കൊണ്ടുപോയി 16ന് മദ്യം നൽകി പ്രലോഭിപ്പിച്ച് ലൈംഗികമായി ഉപദ്രവിക്കിച്ചെന്നാണ് കേസ്.
കുറ്റകൃത്യത്തിൽ ബിപാഷയെ സഹായിച്ച സുഹൃത്തായ ഡോക്ടറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
ബിപാഷ കുമാറുമായി ശാരീരിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതിനായി കുട്ടി കൗൺസിലിങ് നൽകിയതായി പൊലീസ് കണ്ടെത്തി.
സമ്മർദം ഒഴിവാക്കുന്നതിനായി ഡാക്സിഡ് 50 മില്ലിഗ്രാം ഗുളികകൾ ഡോക്ടർ നൽകിയിരുന്നതായും കുട്ടി വെളിപ്പെടുത്തി.
അതെസമയം സ്കൂളിലെ കൂടുതൽ കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായോയെന്നും പൊലീസ് പരിശോധിക്കുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.