ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്

ധാർവാഡ്: നഗരത്തിൽ ബുദ്ധ സന്യാസി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളെ ധാർവാഡ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 29-ന് ധാർവാഡിലെ ഹാലിയാൽ റോഡിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഉത്തര കന്നഡ ജില്ലയിലെ മുണ്ടഗോഡ് സ്വദേശി താഷി ദോണ്ടപ്പിന്റെ (49) കൊലപാതകത്തിലാണ് പ്രതികൾ വലയിലായത്. മഹാരാഷ്ട്രയിലെ കോലാപൂർ സ്വദേശികളായ സങ്കേത് യാദവ് (24), വൈഭവ് ചവാൻ (30), സിദ്ധേഷ് ഭോസ്‌ലെ (19) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അന്വേഷണം വഴിത്തിരിവായത് ഇങ്ങനെ ഹാലിയാൽ പാലത്തിന്…

Read More

കേരളത്തിൽ ‘കൈ’ കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി

ബെംഗളൂരു: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പത്തുദിവസത്തോളം നീണ്ട ഊർജ്ജിതമായ പ്രചാരണം നടത്തിയ കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയാഘോഷത്തിലും പങ്കാളിയായി. ഹൈക്കമാൻഡ് നിയോഗിച്ച സ്റ്റാർ കാമ്പയ്നറായി കേരളത്തിലെത്തിയ അദ്ദേഹം, യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ വീണ്ടും കേരളത്തിലെത്തി നേതാക്കളെ നേരിൽ കണ്ടു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. താൻ പ്രചാരണം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ…

Read More

‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി

ന്യൂഡൽഹി: ഗാർഹിക പാചകവാതക വിതരണത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ‘ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ’ എന്ന നയം കർശനമാക്കുന്നു. പൈപ്പ് ലൈൻ വഴിയുള്ള പ്രകൃതിവാതക (PNG) വിതരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, പിഎൻജി കണക്ഷൻ ലഭ്യമായ പ്രദേശങ്ങളിൽ ഇനി മുതൽ എൽപിജി സിലിണ്ടറുകളുടെ ഉപയോഗം അനുവദിക്കില്ല. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പ്രകാരം, പൈപ്പ് ഗ്യാസ് സൗകര്യമുണ്ടായിട്ടും അത് സ്വീകരിക്കാത്ത വീടുകളിലെ എൽപിജി കണക്ഷനുകൾ 2026 ജൂൺ 30-ഓടെ നിർത്തലാക്കും. പിഎൻജി ശൃംഖല ലഭ്യമായിട്ടും എൽപിജി ഉപയോഗിക്കുന്നത് തുടരുന്ന വീടുകളെ…

Read More

ബെംഗളൂരുവിൽ പോലീസിനെ വട്ടംചുറ്റിച്ച് യുവാവിന്റെ താക്കോൽ വിഴുങ്ങൽ; 17 കാരനെ കൊണ്ട് തീറ്റിച്ചത് 10 കിലോ പഴം

ബെംഗളൂരു: നെലമംഗലയിൽ കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ലോക്കപ്പ് ചാവി വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മദനനായകനഹള്ളി പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബള്ളാരി സ്വദേശിയും ബെംഗളൂരുവിൽ താമസക്കാരനുമായ രാമു എന്ന യുവാവാണ് പോലീസിനെ മുൾമുനയിൽ നിർത്തിയത്. കാണാതായ 17 വയസ്സുകാരിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പോലീസ് രാമുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനിടെ, പോക്സോ (Pocso) നിയമപ്രകാരമുള്ള കടുത്ത നടപടികൾ ഭയന്ന യുവാവ് പരിഭ്രാന്തനാവുകയും സ്റ്റേഷനിലെ ലോക്കപ്പ് ചാവി കൈക്കലാക്കി…

Read More

ബെംഗളൂരുവിൽ വിനോദസഞ്ചാരിയായി വന്ന് ചായക്കടക്കാരനായി കൂടി; 15 വർഷത്തെ ഫ്രഞ്ച് പൗരന്റെ താമസത്തിന് കർണാടക ഹൈക്കോടതിയുടെ ‘ഫുൾസ്റ്റോപ്പ്

ബെംഗളൂരു: വിസ ചട്ടങ്ങൾ ലംഘിച്ച് കർണാടകയിൽ വർഷങ്ങളായി റെസ്റ്റോറന്റ് നടത്തിവന്ന ഫ്രഞ്ച് പൗരനോട് രാജ്യം വിടാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാർ ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തര കന്നഡയിലെ ഗോകർണത്ത് കഴിഞ്ഞ 15 വർഷമായി റെസ്റ്റോറന്റ് നടത്തിവന്നിരുന്ന ക്രിസ്റ്റോഫ് സ്റ്റെഫാൻ മോൺസിയോൻ (54) നൽകിയ ഹർജി ജസ്റ്റിസ് സച്ചിൻ ശങ്കർ മഗ്ദും തള്ളി. ഇതോടെ ഇയാൾ ഉടൻ രാജ്യം വിടേണ്ടി വരും. ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫീസ് (എഫ്.ആർ.ആർ.ഒ) പുറപ്പെടുവിച്ച ‘ലീവ് ഇന്ത്യ’ നോട്ടീസ് ചോദ്യം ചെയ്താണ് ക്രിസ്റ്റോഫ് കോടതിയെ സമീപിച്ചത്. എന്നാൽ, വിസിറ്റ് വിസയിലോ…

Read More

സ്ത്രീസുരക്ഷ അളക്കാൻ വേഷംമാറി അർധരാത്രി ബസ് സ്റ്റോപ്പിൽ; വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയ്ക്ക് നേരിടേണ്ടി വന്നത് ദുരനുഭവം

ഹൈദരാബാദ്: നഗരത്തിലെ സ്ത്രീസുരക്ഷയുടെ പൊള്ളത്തരങ്ങൾ തുറന്നുകാട്ടി വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ അണ്ടർ കവർ ഓപ്പറേഷൻ. ഹൈദരാബാദ് മൽകജ്ഗിരി പോലീസ് കമ്മിഷണർ വി. സുമതിയാണ് സാധാരണ യാത്രക്കാരിയുടെ വേഷത്തിൽ അർധരാത്രി ബസ് സ്റ്റോപ്പിലെത്തി പരിശോധന നടത്തിയത്. മൂന്ന് മണിക്കൂർ നീണ്ട കാത്തിരിപ്പിനിടെ നടുക്കുന്ന അനുഭവങ്ങളാണ് ഉദ്യോഗസ്ഥയ്ക്കുണ്ടായത്. ദിൽസുഖ്‌നഗറിലെ തിരക്കേറിയ ബസ് സ്റ്റോപ്പിൽ പുലർച്ചെ 12:30 മുതൽ 3:30 വരെയായിരുന്നു കമ്മിഷണറുടെ പരിശോധന. സാധാരണ വസ്ത്രം ധരിച്ച് ഒറ്റയ്ക്ക് നിൽക്കുകയായിരുന്ന സുമതിയെ ഈ സമയത്തിനിടെ 40-ഓളം പുരുഷന്മാരാണ് ലൈംഗികോദ്ദേശത്തോടെ സമീപിച്ചത്. “ഒപ്പം വരുന്നോ” എന്ന് ചോദിച്ചും അശ്ലീല…

Read More

സ്കൂൾ ഭരണം ഇനി രക്ഷിതാക്കളുടെ കൈപ്പിടിയിൽ; കേന്ദ്രത്തിന്റെ വൻ അഴിച്ചുപണി!

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ ഭരണത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറങ്ങി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ (എസ്.എം.സി) അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളെ നിയമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പ്രധാന ശുപാർശ. സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ആണ് പുതിയ മാർഗരേഖ പുറത്തിറക്കിയത്. സമിതി ഘടനയും പ്രാതിനിധ്യവും പുതിയ പരിഷ്കാരമനുസരിച്ച് സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കും. സമിതിയുടെ സുഗമമായ നടത്തിപ്പിനായി…

Read More

ജോണി ജോണി യെസ് പപ്പാ’… ഇനി വേണ്ട പപ്പാ; കുട്ടികളെ നുണ പറയാൻ പഠിപ്പിക്കുന്നു; വിവാദ പരാമർശവുമായി യൂ പി മന്ത്രി

ലഖ്‌നൗ: ലോകപ്രശസ്തമായ ഇംഗ്ലീഷ് നഴ്സറി കവിത ‘ജോണി ജോണി യെസ് പപ്പാ’ കുട്ടികളിൽ നുണ പറയാനുള്ള പ്രവണത വളർത്തുന്നുവെന്നും ഇതിൽ ഇന്ത്യൻ മൂല്യങ്ങളില്ലെന്നും ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗേന്ദ്ര ഉപാധ്യായ. കാൺപൂരിൽ നടന്ന അധ്യാപക സംഗമത്തിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമർശം. പാശ്ചാത്യ കവിതകൾക്ക് പകരം ഭാരതീയ മൂല്യങ്ങൾ പകർന്നുനൽകുന്ന വിദ്യാഭ്യാസ രീതിക്ക് അധ്യാപകർ മുൻഗണന നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘പഞ്ചസാര കഴിച്ചോ? ഇല്ല പപ്പാ’ എന്നിങ്ങനെയുള്ള വരികൾ കുട്ടികളെ സ്വന്തം മാതാപിതാക്കളുടെ മുന്നിൽ വെച്ചുതന്നെ കള്ളം പറയാൻ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.…

Read More

നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

ബെംഗളൂരു: നഗരത്തിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ തന്റെ കാറിൽ ടിവിയും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വെച്ചശേഷം റോഡരികിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തിയത്. അകത്തുണ്ടായിരുന്ന ലക്ഷങ്ങൾ…

Read More

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന് വിട്ടു. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഏകകണ്ഠമായി പാസാക്കി. ഇതോടെ മുഖ്യമന്ത്രി പ്രഖ്യാപനത്തിനായുള്ള നിർണ്ണായക ഘട്ടം ഹൈക്കമാൻഡിന്റെ പരിഗണനയിലെത്തി. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫാണ് ഒറ്റവരി പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രമേയത്തെ പിന്താങ്ങി. ഹൈക്കമാൻഡ് നിരീക്ഷകരായി എത്തിയ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. നേതാവിനെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി നിരീക്ഷകരും എഐസിസി ജനറൽ…

Read More