നഗരത്തിൽ നിങ്ങളുടെ കാർ റോഡരികിൽ പാർക്ക് ചെയ്യുന്നവരാണോ ? എങ്കിൽ ഈ സിസിടിവി വീഡിയോ നിങ്ങൾ തീർച്ചയായും കാണണം

ബെംഗളൂരു: നഗരത്തിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. അശോക് നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ രാത്രി പാർക്ക് ചെയ്തിരുന്ന കാറിന്റെ ഗ്ലാസ് തകർത്ത് ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചു.

കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരൻ തന്റെ കാറിൽ ടിവിയും മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും വെച്ചശേഷം റോഡരികിൽ പാർക്ക് ചെയ്ത് വീട്ടിലേക്ക് പോയിരുന്നു. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഗ്ലാസ് തകർത്ത നിലയിൽ കണ്ടെത്തിയത്. അകത്തുണ്ടായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളും നഷ്ടപ്പെട്ടിരുന്നു.

മറ്റൊരു കാറിലെത്തിയ സംഘമാണ് കവർച്ച നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ അശോക് നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. വാഹനങ്ങൾ സുരക്ഷിതമായ ഇടങ്ങളിൽ മാത്രം പാർക്ക് ചെയ്യണമെന്നും വിലപിടിപ്പുള്ള വസ്തുക്കൾ കാറിനുള്ളിൽ ഉപേക്ഷിക്കരുതെന്നും അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റബർ തോട്ടത്തിൽ യുവാവ് മരിച്ചനിലയിൽ
  കന്നഡ പ്രവർത്തകൻ വാട്ടാൾ നാഗരാജ് അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വണ്ടി ഇനി തോന്നുപോലെ എവിടെയും ഇടല്ലേ; ബെംഗളൂരുവിൽ ഇന്ന് മുതൽ വീണ്ടും ടോവിംഗ് തുടങ്ങി; നിയമം ലംഘിച്ചാൽ വാഹനം 'പൊക്കും'
[masterslider id="10"]

Related posts

Click Here to Follow Us