കേരളത്തിൽ ‘കൈ’ കൊടുത്ത് സമീർ അഹമ്മദ് ഖാൻ; യുഡിഎഫിന്റെ വിജയഗാഥയിൽ ആവേശമായി കർണാടക മന്ത്രി

ബെംഗളൂരു: കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പത്തുദിവസത്തോളം നീണ്ട ഊർജ്ജിതമായ പ്രചാരണം നടത്തിയ കർണാടക ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ വിജയാഘോഷത്തിലും പങ്കാളിയായി. ഹൈക്കമാൻഡ് നിയോഗിച്ച സ്റ്റാർ കാമ്പയ്നറായി കേരളത്തിലെത്തിയ അദ്ദേഹം, യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിൽ സന്തോഷം പങ്കുവെക്കാൻ വീണ്ടും കേരളത്തിലെത്തി നേതാക്കളെ നേരിൽ കണ്ടു.

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. താൻ പ്രചാരണം നടത്തിയ ഭൂരിഭാഗം മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിൽ മന്ത്രി ഖാൻ സംതൃപ്തി രേഖപ്പെടുത്തി. അഴീക്കോട് മണ്ഡലത്തിലെ അഡ്വ. അബ്ദുൽ കരീം ചേലേരി, ബേപ്പൂർ മണ്ഡലത്തിലെ പി.വി. അൻവർ എന്നിവർക്കൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും സമീർ അഹമ്മദ് ഖാന്റെ പ്രചാരണം വിജയത്തിൽ നിർണ്ണായകമായി.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

പ്രത്യേകിച്ച്, മന്ത്രിയുടെ കാമ്പയിൻ സമാപിച്ച മഞ്ചേശ്വരം മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ എ.കെ.എം അഷ്റഫ് 29,252 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടിയത് വിജയത്തിന്റെ മാറ്റ് കൂട്ടി.

കേരളത്തിലെ പ്രചാരണം കഴിഞ്ഞ് ഉടൻ തന്നെ കർണാടകയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന ബഗൽകോട്ട്, ദക്ഷിണ ദാവൻഗരെ മണ്ഡലങ്ങളിലും അദ്ദേഹം സജീവമായിരുന്നു. കേരള പര്യടനത്തിന്റെ പേരിൽ കർണാടകയിൽ ചില ആഭ്യന്തര ആക്ഷേപങ്ങൾ ഉയർന്നിരുന്നെങ്കിലും, രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചതോടെ ആ വിമർശനങ്ങളുടെ മുനയൊടിഞ്ഞു. കേരളത്തിലെയും കർണാടകയിലെയും കോൺഗ്രസ് വിജയങ്ങളിൽ ഒരേപോലെ തിളങ്ങി നിൽക്കുകയാണ് സമീർ അഹമ്മദ് ഖാൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ഇനി 'ഭൂമിയുടെ അടിയിലൂടെ' പറക്കും; നഗരത്തിലെ ആദ്യ അത്ഭുത തുരങ്കപാത നിർമാണത്തിന് ഇന്ന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts