ബെംഗളൂരുവിലെ പ​ട്ടി​ക​ജാ​തി സ​ർ​വേ സമയ പരിധി; ജൂലൈ ആ​റു​വ​രെ നീ​ട്ടി

ബെംഗളൂരു : ബെംഗളൂരുവിലെ പട്ടികജാതി സർവേയുടെ സമയപരിധി ജൂലൈ – 6 വരെ നീട്ടി.
ജ​സ്റ്റി​സ് എ​ച്ച്.​എ​ൻ. നാ​ഗ​മോ​ഹ​ൻ​ദാ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന ക​മീ​ഷ​നാ​ണ് സ​ർ​വേയ്ക്ക് നേതൃത്വം നൽകുന്നത്.

ബം​ഗ​ളൂ​രു ന​ഗ​ര പ​രി​ധി​യി​ ഒഴികെ സം​സ്ഥാ​ന​ത്ത് മ​റ്റി​ട​ത്തെ​ല്ലാം ജൂ​ൺ 30ന് ​സ​ർ​വേ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു. അതെസമയം ശേഖരിക്കാനുള്ള വിവരങ്ങളുടെ 52 ശ​ത​മാ​നം മാ​ത്ര​മേ പൂ​ർ​ത്തിയാക്കാൻ സാധിച്ചിരുന്നുള്ളു.

  ബെംഗളൂരുവിൽ ഓടുന്ന കാറിൽ പ്രണയം; യുവാവ് സൺറൂഫ് തുറന്ന് യുവതിയെ ചുംബിച്ചു!; വൈറലായി വീഡിയോ

ഈ സാഹചര്യത്തിലാണ് സ​ർ​വേ തീ​യ​തി വീ​ണ്ടും നീ​ട്ടി​യ​ത്. ബെംഗളൂരു നഗരത്തിലെ കണക്ക് പ്രകാരം 13.62 ല​ക്ഷം പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​രു​ള്ളത്. ജൂ​ൺ 30 വ​രെ ഇ​തി​ൽ 7.04 ല​ക്ഷം പേ​രി​ൽ​ നി​ന്നു​ മാ​ത്ര​മേ വി​വ​രം ശേ​ഖ​രി​ക്കാ​ൻ സാധിച്ചുള്ളു.

കൂടുതൽ ആളുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയാണ് സമയ പരിധി നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശ മൃ​ഗ​ക്ക​ട​ത്ത് വ​ർ​ധി​ക്കു​ന്നതായികണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us