ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും ‘രാജകീയ’ യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ

ബെംഗളൂരു: ട്രാഫിക് കുരുക്കുകൾക്ക് പേരുകേട്ട ബെംഗളൂരു നഗരത്തിൽ യാത്രക്കാർക്ക് മടുപ്പില്ലാതെ സഞ്ചരിക്കാൻ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു ‘ലക്ഷ്വറി’ ഓട്ടോറിക്ഷ ശ്രദ്ധേയമാകുന്നു. വെയിലിനെ പ്രതിരോധിക്കാൻ കർട്ടനുകൾ, വിനോദത്തിനായി ടെലിവിഷൻ, ചൂടകറ്റാൻ ഫാൻ തുടങ്ങി സാധാരണ ഓട്ടോകളിൽ കാണാത്ത നിരവധി സൗകര്യങ്ങളാണ് ഈ വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്.

പൂർണ്ണ എന്ന യുവതി തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ കൗതുകകരമായ വാഹനം വാർത്തകളിൽ നിറഞ്ഞത്. യാത്രക്കാരുടെ സൗകര്യം മുൻനിർത്തി മൊബൈൽ ചാർജിംഗ് പോയിന്റും വായിക്കാൻ താല്പര്യമുള്ളവർക്കായി ചെറിയൊരു ലൈബ്രറിയും ഡ്രൈവർ തന്റെ ഓട്ടോയിൽ സജ്ജീകരിച്ചിട്ടുണ്ട്. നഗരത്തിലെ കഠിനമായ ചൂടിനും ട്രാഫിക്കിനും ഇടയിൽ യാത്രക്കാർക്ക് പരമാവധി ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഡ്രൈവർ ഈ മാറ്റങ്ങൾ വരുത്തിയത്.

  എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ല; വായ്പ അടയ്ക്കാമെന്ന് ഉറപ്പ് ലഭിച്ചെന്ന് ബാങ്ക്

ഇതാണ് താൻ ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഓട്ടോ എന്നതടക്കം നിരവധി അഭിനന്ദനങ്ങളാണ് ഡ്രൈവറുടെ സർഗ്ഗാത്മകതയെ തേടി എത്തുന്നത്. ബെംഗളൂരുവിലെ വിരസമായ യാത്രകൾക്ക് പുതിയൊരു മുഖം നൽകാൻ ഇത്തരം പരിശ്രമങ്ങൾ സഹായിക്കുമെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.

  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!
[masterslider id="10"]

Related posts

Click Here to Follow Us