മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: മദ്യം കലർത്താൻ വെള്ളം എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെ യാക്കൂത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജസ്‌വീർ ഗോലയുടെ മകനാണ് കൊല്ലപ്പെട്ടത്.

ജസ്‌വീറിന്റെ വീട്ടിൽ നടന്ന കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവായ ധനേഷ് യാദവ് മദ്യപിക്കുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ കുട്ടി വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ധനേഷ്, കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട് ചടങ്ങിനെത്തിയവർ പരിഭ്രാന്തരായി ചിതറിയോടി.

  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കസ്‌ഗഞ്ച് ജില്ലാ ആശുപത്രിയിലും പിന്നീട് അലിഗഡിലെ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ശനിയാഴ്ച ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഖിതൗലി കനാൽ പാലത്തിന് സമീപത്ത് നിന്ന് പോലീസ് പിടികൂടി. ഇയാളിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തു. പ്രതിയെ ജയിലിലേക്ക് അയക്കാനുള്ള നടപടികൾ ആരംഭിച്ചതായി അഡീഷണൽ എസ്പി രാജേഷ് കുമാർ ഭാരതി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ
[masterslider id="10"]

Related posts