മദ്യം കലർത്താൻ വെള്ളം നൽകിയില്ല: 9 വയസുകാരനെ വെടിവെച്ചു കൊന്നു

ലഖ്‌നൗ: മദ്യം കലർത്താൻ വെള്ളം എടുക്കാൻ വിസമ്മതിച്ച ഒൻപത് വയസുകാരനെ ബന്ധു വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ കസ്‌ഗഞ്ച് ജില്ലയിലെ യാക്കൂത്ഗഞ്ച് ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. സഹാവർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജസ്‌വീർ ഗോലയുടെ മകനാണ് കൊല്ലപ്പെട്ടത്. ജസ്‌വീറിന്റെ വീട്ടിൽ നടന്ന കുട്ടിയുടെ പേരിടൽ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുവായ ധനേഷ് യാദവ് മദ്യപിക്കുന്നതിനിടെ വെള്ളം ചോദിച്ചപ്പോൾ കുട്ടി വിസമ്മതിച്ചു. ഇതിൽ പ്രകോപിതനായ ധനേഷ്, കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. വെടിയൊച്ച കേട്ട് ചടങ്ങിനെത്തിയവർ…

Read More

കേരളം വിധി കാക്കുന്നു; പന്തൽ, പായസം, ലഡു എല്ലാം സെറ്റ് ആക്കി കോൺ​ഗ്രസ്; മൂന്ന് മുന്നണികളും വിജയപ്രതീക്ഷയിൽ, തലസ്ഥാനം ആവേശക്കടലിൽ

തിരുവനന്തപുരം: സംസ്ഥാനം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിജയമുറപ്പിച്ച് മുന്നണികൾ. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫും ഭരണമാറ്റം ഉറപ്പാണെന്ന് യു.ഡി.എഫും അവകാശപ്പെടുമ്പോൾ, ഇത്തവണ അട്ടിമറി മുന്നേറ്റം നടത്താനാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ ക്യാമ്പ്. വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുൻപേ തന്നെ രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലേക്കും കണക്കുകൂട്ടലുകളിലേക്കും നീങ്ങിക്കഴിഞ്ഞു. ഭരണമാറ്റം സുനിശ്ചിതമാണെന്ന് വിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പുകളിൽ ഇതിനോടകം തന്നെ വൻ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ പന്തൽ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും…

Read More

‘ഭരണം ഇല്ലെങ്കിലും മുണ്ടും മടക്കി കുത്തി നിൽക്കും’; ആത്മവിശ്വാസം പ്രകടിപ്പിച്ച് എം.എം മണി

ഇടുക്കി: കേരളത്തിൽ എൽ.ഡി.എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞ് എം.എം മണി എം.എൽ.എ. എക്സിറ്റ് പോൾ ഫലങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞ അദ്ദേഹം, ഭരണമില്ലാത്ത അവസ്ഥ വന്നാലും പോ പുല്ലെന്ന് പറഞ്ഞ് മടക്കിക്കുത്തി നിൽക്കാൻ തങ്ങൾക്കറിയാമെന്നും മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ നാലിലും എൽ.ഡി.എഫ് വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തൊടുപ്പുഴ ഒഴികെയുള്ള മണ്ഡലങ്ങളിൽ ഇടത് മുന്നണിക്ക് വെല്ലുവിളികളില്ല. ഉടുമ്പൻചോലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ സുപരിചിതനാണ്. അദ്ദേഹം എം.എൽ.എ ആയിരുന്ന കാലത്ത് നടത്തിയ വികസന പ്രവർത്തനങ്ങളും കഴിഞ്ഞ പത്ത്…

Read More

ഇന്ധനവില കുതിച്ചുയരുമെന്ന ഭീതി: പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിര; ഇന്ധനം ശേഖരിക്കാൻ തിരക്ക്

ബെംഗളൂരു: വാണിജ്യ സിലിണ്ടറുകൾക്കും പാചകവാതകത്തിനും പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവന്നതോടെ വാഹനമോടിക്കുന്നവരും സാധാരണക്കാരായ ഉപഭോക്താക്കളും വലിയ ആശങ്കയിലാണ്. നിലവിൽ ബെംഗളൂരു നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 102.96 രൂപയാണ് വില. എന്നാൽ വരും ദിവസങ്ങളിൽ ഇതിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബെംഗളൂരു നഗരത്തിലെ ഇന്ധന പമ്പുകളിൽ വാഹനങ്ങളുടെ വൻ തിരക്ക്. വില വർദ്ധിക്കുന്നതിന് മുൻപ് ടാങ്ക് നിറയ്ക്കാനും കാനുകളിൽ…

Read More

ആഗോള എണ്ണപ്രതിസന്ധി; പെട്രോൾ, ഡീസൽ എക്സൈസ് തീരുവയിൽ വൻ ഇളവുമായി കേന്ദ്ര സർക്കാർ

കേന്ദ്രസർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയും ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പരിഗണിച്ചാണ് കേന്ദ്രത്തിന്റെ ഈ നിർണ്ണായക നീക്കം. പുതിയ തീരുമാനപ്രകാരം പെട്രോളിനും ഡീസലിനും ലിറ്ററിന് 10 രൂപ വീതമാണ് അധിക എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപയായും, ഡീസലിന്റേത് 10 രൂപയിൽ നിന്ന് പൂജ്യമായും കുറഞ്ഞു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ തുടരുന്നത് എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.…

Read More

മൂക്ക് പൊത്താതെ കടന്നുപോകാനാവില്ല; ലക്ഷങ്ങൾ മുടക്കിയ അണ്ടർപാസ് ഇപ്പോൾ തുറന്ന മൂത്രപ്പുര!

ബെംഗളൂരു: പുലകേശിനഗർ മണ്ഡലത്തിലെ ടാനറി റോഡ് ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച റെയിൽവേ അണ്ടർപാസിന് സമീപം കോൺക്രീറ്റ് അവശിഷ്ടങ്ങൾ കുന്നുകൂടുന്നത് ആയിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. റെയിൽവേ അണ്ടർപാസ് വന്നതോടെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമായെങ്കിലും, ഫുട്പാത്ത് നിർമ്മിക്കേണ്ട സ്ഥലത്ത് വൻതോതിൽ കോൺക്രീറ്റ് ബോക്സ് കൾവർട്ടുകൾ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒരു വർഷത്തിലേറെയായി ഈ നിർമ്മാണ അവശിഷ്ടങ്ങൾ ഇവിടെ കിടക്കുന്നുണ്ടെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. ടാനറി റോഡ്, ഹെയ്ൻസ് റോഡ്, പോട്ടറി റോഡ് തുടങ്ങി നിരവധി പ്രധാന റോഡുകൾ സംഗമിക്കുന്ന ഈ ജംഗ്ഷനിൽ, പോട്ടറി റോഡിൽ…

Read More

മഴയല്ല, വെയിലല്ല, ഇതെന്താ ഭൂകമ്പമോ? പാവം ബെംഗളൂരുവിനെ ഞെട്ടിച്ച ‘കിളിപോയ’ അലാറം.”

ബെംഗളൂരു: ശനിയാഴ്ച ബെംഗളൂരുവിലെ താമസക്കാരുടെ മൊബൈൽ ഫോണുകളിൽ അപ്രതീക്ഷിതമായി എത്തിയ അടിയന്തര ജാഗ്രതാ സന്ദേശം (Emergency Alert) നഗരവാസികളെ അല്പനേരം പരിഭ്രാന്തരാക്കി. കേന്ദ്ര സർക്കാർ രാജ്യവ്യാപകമായി നടത്തുന്ന ദുരന്തനിവാരണ തയ്യാറെടുപ്പുകളുടെ ഭാഗമായുള്ള മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു ഈ സന്ദേശം. ‘അതീവ ഗുരുതരം’ (Extremely Severe) എന്ന അടയാളപ്പെടുത്തലോടെ എത്തിയ സന്ദേശം, തത്സമയ ദുരന്ത മുന്നറിയിപ്പുകൾ നൽകുന്നതിനായി രൂപകൽപ്പന ചെയ്ത ‘സെൽ ബ്രോഡ്കാസ്റ്റ് സിസ്റ്റം’ പരിശോധിക്കുന്നതിനായുള്ളതായിരുന്നു. മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള അലാറം മുഴങ്ങുകയും സന്ദേശം മിന്നിമറയുകയും ചെയ്തതോടെ പലരും പരിഭ്രാന്തരായെങ്കിലും ഇതൊരു പരീക്ഷണ സന്ദേശം മാത്രമാണെന്നും…

Read More

മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

ബെംഗളൂരു: വേനൽചൂട് കടുക്കുന്നതിനൊപ്പം നഗരത്തിൽ പൊടിശല്യം രൂക്ഷമാകുന്നുണ്ടെങ്കിലും റോഡുകൾ വൃത്തിയാക്കാനുള്ള യന്ത്രങ്ങൾ നിരത്തിലിറങ്ങാൻ ഇനിയും വൈകും. 613 കോടി രൂപ ചെലവിൽ 56 മെക്കനൈസ്ഡ് സ്വീപ്പിംഗ് മെഷീനുകൾ വാടകയ്ക്കെടുക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ച് ആറ് മാസമായിട്ടും ഇതിനായുള്ള നടപടികൾ ടെൻഡർ ഘട്ടത്തിൽ തന്നെ സ്തംഭിച്ചുനിൽക്കുകയാണ്. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകൾക്കും യന്ത്രങ്ങൾ വാടകയ്‌ക്കെടുക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളും കരാറുകാരുടെ അഭാവവും പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ബെംഗളൂരു വെസ്റ്റ്, ഈസ്റ്റ്, സെൻട്രൽ, സൗത്ത്, നോർത്ത് കോർപ്പറേഷനുകളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ടെൻഡർ നടപടികൾ ഒച്ചിഴയുന്ന വേഗത്തിലാണ്.…

Read More

അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

ബെംഗളൂരു: കുടക് കുട്ടയിലെ ഹോംസ്റ്റേയിൽ വെച്ച് അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ഹോംസ്റ്റേ ഉടമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി.എ. പൊന്നപ്പ എന്ന വിശാലിനാണ് കുടക് രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശനിയാഴ്ച ജാമ്യം നൽകിയത്. ഏപ്രിൽ 18-നായിരുന്നു ഇയാളെയും കേസിലെ മുഖ്യപ്രതിയായ പാചകക്കാരൻ വൃജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കൻ യുവതി നൽകിയ പരാതി പ്രകാരം, ഏപ്രിൽ 12-നാണ് സംഭവം നടന്നത്. ഹോംസ്റ്റേയിൽ എത്തിയ ഉടനെ തനിക്ക് മയക്കുമരുന്ന് കലർത്തിയ പേരയ്ക്ക ജ്യൂസ് നൽകിയെന്നും…

Read More

മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ ‘ഹൗസ് ഫുൾ’; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

ബെംഗളൂരു: ആഴ്ചമധ്യത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് നഗരത്തിലെ നൂറുകണക്കിന് വാഹനങ്ങൾ തകരാറിലായതോടെ മെക്കാനിക്കുകളെ തേടി നെട്ടോട്ടമോടി ഉടമകൾ. വെള്ളക്കെട്ടിലൂടെ ഓടിച്ചതും പാതിമുങ്ങിയതുമായ ബൈക്കുകളും കാറുകളും നന്നാക്കാൻ മെക്കാനിക്കുകളെ കിട്ടാനില്ലാത്തത് വാരാന്ത്യത്തിൽ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. പല വർക്ക്‌ഷോപ്പുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ തിങ്കളാഴ്ചയ്ക്ക് ശേഷം വരാനാണ് മെക്കാനിക്കുകൾ ഉടമകളോട് നിർദ്ദേശിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം യുബി സിറ്റിക്ക് മുന്നിലെ വെള്ളക്കെട്ടിൽ ബൈക്ക് മുങ്ങിയതിനെ തുടർന്ന് തകരാറിലായ രോഹിത് ഗൗഡ എന്ന യാത്രക്കാരൻ രണ്ട് ദിവസമായി മെക്കാനിക്കിനെ തേടി അലയുകയാണ്. എന്നാൽ മിക്കയിടങ്ങളിലും അമിത തിരക്ക് കാരണം…

Read More