അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം

ബെംഗളൂരു: കുടക് കുട്ടയിലെ ഹോംസ്റ്റേയിൽ വെച്ച് അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റിലായ ഹോംസ്റ്റേ ഉടമയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. പി.എ. പൊന്നപ്പ എന്ന വിശാലിനാണ് കുടക് രണ്ടാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി ശനിയാഴ്ച ജാമ്യം നൽകിയത്. ഏപ്രിൽ 18-നായിരുന്നു ഇയാളെയും കേസിലെ മുഖ്യപ്രതിയായ പാചകക്കാരൻ വൃജേഷിനെയും പോലീസ് അറസ്റ്റ് ചെയ്തത്.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

അമേരിക്കൻ യുവതി നൽകിയ പരാതി പ്രകാരം, ഏപ്രിൽ 12-നാണ് സംഭവം നടന്നത്. ഹോംസ്റ്റേയിൽ എത്തിയ ഉടനെ തനിക്ക് മയക്കുമരുന്ന് കലർത്തിയ പേരയ്ക്ക ജ്യൂസ് നൽകിയെന്നും തുടർന്ന് പാചകക്കാരനായ വൃജേഷ് തന്നെ പീഡിപ്പിച്ചെന്നുമാണ് യുവതി മൊഴി നൽകിയത്. ഈ വിവരം പുറംലോകത്തെ അറിയിക്കാതിരിക്കാൻ ഉടമയായ വിശാൽ ഹോംസ്റ്റേയിലെ വൈഫൈ വിച്ഛേദിച്ചതായും പോലീസിൽ പരാതിപ്പെടാതിരിക്കാൻ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ വിശാൽ കോടതിയിൽ നിഷേധിച്ചു.

  അഡ്വാൻസും വാടകയും ചേർത്ത് ആദ്യമാസം 5 ലക്ഷം! എന്നിട്ടും 'ബാച്ചിലർ' ആയതിനാൽ പൂട്ടിട്ടു; ബെംഗളൂരുവിലെ വാടകക്കെണിയിൽ കുടുങ്ങി സ്റ്റാർട്ടപ്പ് സിഇഒ

ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യമായ തുകയ്ക്കുള്ള രണ്ട് ആൾജാമ്യവും വ്യവസ്ഥ ചെയ്താണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ തെ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts