മഴക്കെടുതിയിൽ നശിച്ച് വാഹനങ്ങൾ; നഗരത്തിലെ വർക്ക്‌ഷോപ്പുകളിൽ ‘ഹൗസ് ഫുൾ’; മെക്കാനിക്കുകളെ കിട്ടാനില്ല, നെട്ടോട്ടമോടി വാഹന ഉടമകൾ

ബെംഗളൂരു: ആഴ്ചമധ്യത്തിലുണ്ടായ കനത്ത മഴയെത്തുടർന്ന് നഗരത്തിലെ നൂറുകണക്കിന് വാഹനങ്ങൾ തകരാറിലായതോടെ മെക്കാനിക്കുകളെ തേടി നെട്ടോട്ടമോടി ഉടമകൾ. വെള്ളക്കെട്ടിലൂടെ ഓടിച്ചതും പാതിമുങ്ങിയതുമായ ബൈക്കുകളും കാറുകളും നന്നാക്കാൻ മെക്കാനിക്കുകളെ കിട്ടാനില്ലാത്തത് വാരാന്ത്യത്തിൽ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കി. പല വർക്ക്‌ഷോപ്പുകളിലും വൻ തിരക്ക് അനുഭവപ്പെടുന്നതിനാൽ തിങ്കളാഴ്ചയ്ക്ക് ശേഷം വരാനാണ് മെക്കാനിക്കുകൾ ഉടമകളോട് നിർദ്ദേശിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം യുബി സിറ്റിക്ക് മുന്നിലെ വെള്ളക്കെട്ടിൽ ബൈക്ക് മുങ്ങിയതിനെ തുടർന്ന് തകരാറിലായ രോഹിത് ഗൗഡ എന്ന യാത്രക്കാരൻ രണ്ട് ദിവസമായി മെക്കാനിക്കിനെ തേടി അലയുകയാണ്. എന്നാൽ മിക്കയിടങ്ങളിലും അമിത തിരക്ക് കാരണം അറ്റകുറ്റപ്പണികൾ ഏറ്റെടുക്കാൻ തയ്യാറാകുന്നില്ല. ഇതുപോലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് ആളുകളാണ് വാഹനങ്ങൾ വഴിയിലായതിനെ തുടർന്ന് ബുദ്ധിമുട്ടുന്നത്. സെൻട്രൽ ബെംഗളൂരുവിൽ ബുധനാഴ്ച മാത്രം 11 സെന്റിമീറ്റർ മഴ ലഭിച്ചത് ജനജീവിതം സ്തംഭിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മെയ് ദിന അവധി വന്നതും ഗ്യാരേജുകൾ അടഞ്ഞുകിടക്കാൻ കാരണമായത് പ്രതിസന്ധി വർദ്ധിപ്പിച്ചു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

തുറന്നു പ്രവർത്തിക്കുന്ന വർക്ക്‌ഷോപ്പുകളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. സാധാരണ മഴയേക്കാൾ കൂടുതൽ വാഹനങ്ങൾ ഇത്തവണ തകരാറിലായിട്ടുണ്ടെന്ന് മദർ തെരേസ റോഡിലെ മെക്കാനിക്കായ അയാൻ പറഞ്ഞു. മോട്ടോർ സൈക്കിളുകളേക്കാൾ കൂടുതൽ സ്കൂട്ടറുകളെയാണ് വെള്ളക്കെട്ട് സാരമായി ബാധിച്ചിരിക്കുന്നത്. സ്കൂട്ടറുകളുടെ ഇന്ധന ടാങ്ക് താഴെയായതിനാൽ വെള്ളം കയറി കാർബറേറ്റർ തകരാറിലാകാൻ സാധ്യത കൂടുതലാണെന്ന് ഈ രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ

നഗരത്തിലെ പ്രധാന മെക്കാനിക് ഹബ്ബായ ശിവാജിനഗറിൽ ആവശ്യത്തിന് സ്ഥലവും തൊഴിലാളികളുമില്ലാത്തതിനാൽ നൂറിലധികം വാഹനങ്ങൾ വന്നതിൽ പകുതി പോലും നന്നാക്കാൻ സാധിക്കാത്ത അവസ്ഥയാണെന്ന് വർക്ക്‌ഷോപ്പ് ഉടമയായ സ്റ്റീഫൻ പറഞ്ഞു. എയർ ഫിൽട്ടറുകളിൽ വെള്ളം കയറുന്നതാണ് മിക്ക വാഹനങ്ങളിലെയും പ്രധാന പ്രശ്നം. തിരക്ക് നിയന്ത്രിക്കാനും കെട്ടിക്കിടക്കുന്ന അറ്റകുറ്റപ്പണികൾ തീർക്കാനുമായി എജിപുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ മിക്ക ഗ്യാരേജുകളും ഞായറാഴ്ചയും തുറന്നു പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts