സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷം; കൂടുതല്‍ കുടിവെള്ളം ഉപയോഗിച്ചതിന് 5000 രൂപ പിഴ ചുമത്തി

ബെംഗളൂരു: നഗരത്തിലെ രൂക്ഷമായ ജലക്ഷാമത്തിനിടെ കുടിവെള്ളം കൂടുതല്‍ ഉപയോഗിച്ചതിന് താമസക്കാര്‍ക്ക് 5,000 രൂപ പിഴ ചുമത്താന്‍ തീരുമാനിച്ച് ഹൗസിംഗ് സൊസൈറ്റി.

സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയും നിയോഗിക്കും.

ബംഗളൂരുവിലെ നിരവധി ഹൗസിംഗ് സൊസൈറ്റികള്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ദൈനംദിന ജല ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ താമസക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

വൈറ്റ്ഫീല്‍ഡ്, യെലഹങ്ക, കനക്പുര എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്.

കഴിഞ്ഞ നാല് ദിവസമായി ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവറേജ് ബോര്‍ഡില്‍ നിന്ന് വെള്ളം ലഭിക്കുന്നില്ലെന്ന് ഹൗസിങ് സൊസൈറ്റി താമസക്കാരെ നോട്ടീസ് നല്‍കി അറിയിച്ചിരുന്നതാണ്.

എന്നിട്ടും ജലം പാഴാക്കിയതിനാണ് പിഴ ഈടാക്കാന്‍ തീരുമാനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts