എല്ലാ മേഖലയിലും വിദ്വേഷം പരത്താനുള്ള ഫാസിസ്റ്റ് ശക്തികളുടെ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണം

ബെംഗളൂരു: മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും വിദ്വേഷം പരത്തി ജനമനസ്സുകളെ വിഭജിക്കാനുള്ള നീക്കങ്ങൾ ഒറ്റക്കെട്ടായി നേരിട്ട് പരാജയപ്പെടുത്താൻ രാജ്യത്തെ മതേതര ചിന്താഗതി ഉള്ള എല്ലാവരും ഒന്നിക്കണമെന്ന് ബെഗളൂരു സെക്കുലർ ഫോറം സംഘടിപ്പിച്ച ഓൺ ലൈൻ സംഗമം അഭിപ്രായപ്പെട്ടു.

ആദ്യം ദൈവത്തിന്റെ പേരിലും ആരാധന യുടെ പേരിലും ആരാധനാലയങ്ങളുടെ പേരിലും ജനങ്ങളെ ഭിന്നിപ്പിച്ചവർ പിന്നീട് ഭക്ഷണം വസ്ത്രം വിദ്യാഭ്യാസം എന്നീ മേഖലകളിലും രാജ്യത്തെ രണ്ടു ചേരിയിലാക്കി.

ഇപ്പോൾ കലാ രംഗത്ത് കൂടി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ് കേരള സ്റ്റോറി എന്ന സിനിമ മനുഷ്യ മനസ്സുകളെ അകറ്റാൻ മാത്രം ഉപകരിക്കുന്ന ഒരു കലാ സൃഷ്ടിയാണ്. ഇത്തരം നീക്കങ്ങൾ ചെറുത്തു തോൽപ്പിക്കേണ്ടതു രാജ്യത്തിന്റെ അഖണ്ഡതക്ക് അനിവാര്യമാണ് സംഗമത്തിൽ പങ്കെടുത്തവർ ചൂണ്ടികാട്ടി.

പ്രശസ്ത ചലച്ചിത്ര നിരൂപകൻ ജിപി രാമചന്ദ്രൻ,മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഷിബു മീരാൻ ,മുൻ എംഎൽഎയും കേരള പ്രദേശ് യൂത്ത് കോൺഗ്രസ് സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായ കെ എസ് ശബരിനാഥ്, മാധ്യമപ്രവർത്തകൻ സി. പി സദഖത്തുള്ള, ജെയ്‌സൺ ലൂക്കോസ്, അഭിഫിലിപ്പ്, അലക്സ് ജോസഫ്, സി കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.

ചലച്ചിത്ര നടനും ടെക്നോളജിസ്റ്റുമായ പ്രകാശ് ബാരെ ആദ്യക്ഷത വഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us