റൊട്ടി തീർന്നതിനെ ചൊല്ലി തർക്കം; യുവതിയുമായി വഴക്കിട്ട ആളെ സഹോദരനും സുഹൃത്തും കൊലപ്പെടുത്തി

ബെംഗളൂരു: റൊട്ടി തീർന്നതിന്റെ പേരില്‍ സഹോദരിയുമായി വഴക്കിട്ടയാളെ യുവാവും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി.

യാദ്ഗിരി ജില്ലയിലാണ് ദലിത് യുവാവായ രാകേഷ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഫയാസ്,ആസിഫ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

22 കാരനായ രാകേഷ് ഫയാസിന്റെ സഹോദരിയുടെ കടയില്‍ റൊട്ടി വാങ്ങാനായി പോയി.

എന്നാല്‍ കടയിലുണ്ടായിരുന്ന റൊട്ടികളെല്ലാം വിറ്റുതീർന്നതായി പ്രതിയുടെ സഹോദരി അറിയിച്ചു.

പക്ഷേ തനിക്ക് ഇന്ന് തന്നെ റൊട്ടി കിട്ടണമെന്ന് വാശിപിടിക്കുകയും അവിടെനിന്ന് ബഹളമുണ്ടാക്കുകയും ചെയ്തു.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ഈ സമയത്ത് യുവതി മാത്രമായിരുന്നു കടയിലുണ്ടായത്.

പേടിച്ചുപോയ യുവതി സഹായത്തിനായി സഹോദരൻ ഫയാസിനെ വിളിച്ചു വരുത്തുകയായിരുന്നു.

ഫയാസ് സ്ഥലത്തെത്തുകയും തുടർന്ന് ഇരുവരും തമ്മില്‍ വാക്കുതർക്കം നടക്കുകയും ചെയ്തു.

വാക്കേറ്റത്തിന് പിന്നാലെ ഇരുവരും തമ്മില്‍ പരസ്പരം മർദിക്കുകയും ചെയ്തു.

മർദനത്തില്‍ ഗുരുതരമായി പരിക്കേറ്റ രാകേഷ് മരിക്കുകയായിരുന്നെന്ന് യാദ്ഗിർ പോലീസ് സൂപ്രണ്ട് സംഗീത പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബം പരാതി നല്‍കിയിരുന്നില്ല.

പ്രതികളുമായി സാമ്പത്തിക ഒത്തുതീർപ്പിന് ശ്രമിക്കുകയായിരുന്നെന്നും എസ്.പിയുടെ നിർദേശപ്രകാരമാണ് പരാതി നല്‍കിയതെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!

പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ യാദ്ഗിർ പോലീസ് കേസില്‍ അന്വേഷണം ആരംഭിച്ചു.

പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ രാകേഷിന്റെ മരണകാരണം വ്യക്തമാകുകയൊള്ളൂവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  87.1 കോടി ഡോളറിന്റെ നിക്ഷേപം; ഇന്ത്യയുടെ സ്പേസ് ടെക് തലസ്ഥാനമായി ബെംഗളൂരു
[masterslider id="10"]

Related posts