സഹോദരിക്ക് വിവാഹ സമ്മാനം നൽകി; യുവാവിനെ ഭാര്യ അടിച്ചു കൊന്നു

ലഖ്നൗ: സഹോദരിക്ക് വിവാഹസമ്മാനം നൽകിയതിൽ തർക്കം.

യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേർന്ന് അടിച്ചുകൊന്നു.

ഉത്തർപ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രകാശ് മിശ്ര(35)യെയാണ് ഭാര്യ ഛാബിയും സഹോദരന്മാരും ചേർന്ന് മർദിച്ച്‌ കൊലപ്പെടുത്തിയത്.

ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ഏപ്രില്‍ 26-നാണ് സഹോദരിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്.

സഹോദരിക്ക് വിവാഹസമ്മാനമായി ഒരു സ്വർണമോതിരവും ടി.വി.യും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്.

  ബൈക്ക് ടാക്സികൾ ഇനി നിരത്തിൽ ഉണ്ടാകുമോ? തർക്കത്തിൽ നിർണ്ണായക വഴിത്തിരിവ്!

എന്നാല്‍, സഹോദരിക്ക് മോതിരവും ടി.വി.യും സമ്മാനിക്കുന്നതിനെ ചന്ദ്രപ്രകാശിന്റെ ഭാര്യ ഛാബി എതിർത്തു.

ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കവുമുണ്ടായി.

ഇതിനുപിന്നാലെയാണ് ഭർത്താവിനെ ‘ഒരു പാഠം പഠിപ്പിക്കണമെന്ന്’ ആവശ്യപ്പെട്ട് ഛാബി സഹോദരന്മാരെ വിളിച്ചുവരുത്തിയത്.

തുടർന്ന് ഇവരുടെ വീട്ടിലെത്തിയ ഭാര്യാസഹോദരന്മാർ ചന്ദ്രപ്രകാശിനെ ക്രൂരമായി മർദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

വടികളും മറ്റും ഉപയോഗിച്ച്‌ ഏകദേശം ഒരുമണിക്കൂറോളം പ്രതികള്‍ ചന്ദ്രപ്രകാശിനെ മർദിച്ചെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!

കേസില്‍ യുവാവിന്റെ ഭാര്യയും ഭാര്യാസഹോദരന്മാരും അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

വിശദമായ അന്വേഷണം തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
[masterslider id="10"]

Related posts