നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന; കടുപ്പിച്ച് ട്രാഫിക് പൊലീസ്

ബെംഗളൂരു: നമ്പർ പ്ലേറ്റുകളിലെ തിരിമറി കണ്ടെത്താൻ പരിശോധന ശക്തമാക്കി ട്രാഫിക് പൊലീസ്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇതിനോടനുബന്ധിച്ച 135 കേസുകളാണ് നഗരപരിധിയിൽ മാത്രം റജിസ്റ്റർ ചെയ്തത്.

അവ്യക്തമായതും രൂപമാറ്റം വരു ത്തിയതുമായ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് വ്യാപകമായ സാഹചര്യത്തിലാണ് നടപടി.

മോട്ടർ വാഹന ചട്ട പ്രകാരമുള്ള വലുപ്പത്തിൽ മാത്രമേ നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കാൻ അനുമതിയുള്ളു. ഫാൻസി ലെറ്ററിന് പുറമേ സികറുകൾ, ചിത്രങ്ങൾ എന്നിവ പതിപ്പിച്ച നമ്പർ പ്ലേറ്റുകൾക്കെതിരെയും നടപടി എടുക്കുമെന്ന് ട്രാ ഫിക് ഡപ്യൂട്ടി കമ്മിഷണർ കുൽ ദീപ് കുമാർ ജെയിൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us