ശ്രീരാമന്റെ ചിത്രം അലേഖനം ചെയ്ത പ്ലേറ്റിൽ ബിരിയാണി വിളമ്പി ; കടയുടമ പിടിയിൽ 

ഡല്‍ഹി : ശ്രീരാമചിത്രം ആലേഖനം ചെയ്ത പ്ലേറ്റുകളില്‍ ബിരിയാണി വിളമ്പിയ കടയുടമ പിടിയില്‍.

മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിലാണ് ഇയാളെ പിടികൂടിയത് .

വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ജഹാംഗീർപുരിയിലാണ് സംഭവം .

ബിരിയാണി കടയില്‍ സൂക്ഷിച്ചിരുന്ന ഡിസ്പോസിബിള്‍ പ്ലേറ്റുകളില്‍ ശ്രീരാമന്റെ ഫോട്ടോ പ്രാദേശിക ഹിന്ദു സംഘടനകള്‍ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന്, ഇതേ ചൊല്ലി അവർ കച്ചവടക്കാരനുമായി സംസാരിച്ചു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്

ഉപയോഗിച്ച പ്ലേറ്റുകള്‍ ചവറ്റുകുട്ടകളില്‍ ഉപേക്ഷിച്ചതായും കണ്ടെത്തി.

കടയ്‌ക്ക് സമീപം സംഘർഷാവസ്ഥ ഉടലെടുത്തതോടെ പോലീസ് സ്ഥലത്തെത്തി.

ശ്രീരാമന്റെ ഫോട്ടോ പതിച്ച പ്ലേറ്റുകളുടെ പാക്കറ്റ് കണ്ടെടുത്തു.

പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

അമി ഗണത്രയുടെ ‘രാമായണം അണ്‍റാവല്‍ഡ്’ എന്ന പുസ്തകത്തിന്റെ പുറംചട്ടയാണ് പ്ലേറ്റുകളില്‍ ഉണ്ടായിരുന്നത്.

സംഭവത്തില്‍ വ്യാപക പ്രതിഷേധവും കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ഉയർന്നിരുന്നു.

ഇത്തരത്തിലുള്ള ആയിരം പ്ലേറ്റുകളാണ് ഇയാള്‍ ബിരിയാണി വിളമ്പാനായി വാങ്ങിയിരുന്നത് .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു: ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് അറസ്റ്റിൽ; വിഡിയോ കാണാം
[masterslider id="10"]

Related posts