ഭക്തര്‍ ചെറുത്തു,കോടതി എതിര്‍ത്തു;ശബരിമലയിലെ നിരോധനാജ്ഞ തുടരുന്നത് ബുദ്ധിയല്ലെന്ന തിരിച്ചറിവ്;നിരോധനാജ്ഞ പിന്‍വലിച്ചു.

പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ട്. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കേയാണ് റാന്നി, കോന്നി തഹസില്‍ദാര്‍മാര്‍ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തു കൊണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള മേഖലയിലാണ്  നിരോധനാജ്ഞ പ്രാബല്യത്തിലുള്ളത്. നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ല. പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ല. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. നിയന്ത്രണങ്ങള്‍ പഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

പന്പ– നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുതെന്നും മുഴുവന്‍ സമയവും ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് അവസരമൊരുക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് സന്നിധാനത്തും പരിസരത്തും വിരി വയ്ക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പൊലീസ് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാവും ജില്ലാ കളക്ടര്‍ നിരോഝനാജ്ഞ നീട്ടുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക. ഹൈക്കോടതിയില്‍ നിന്നും നിയന്ത്രണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ശബരിമലയിലേയും സന്നിധാനത്തേയും നിയന്ത്രങ്ങള്‍  ജില്ലാ ഭരണകൂടം പിന്‍വലിക്കാനാണ് സാധ്യത. പന്പയിലും നിലയ്ക്കലിലും ഉള്ള നിയന്ത്രണവും നിരീക്ഷണവും തുടര്‍ന്നേക്കാം. ഹൈക്കോടതിയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍  പൊലീസ് നിയന്ത്രങ്ങളില്‍ ഇന്നലെ അയവ് വരുത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us