ബെംഗളൂരു: നഗരത്തിലെ പ്രശസ്തമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡന്റെ രൂപകല്പനയിൽ നിർണായക പങ്കുവഹിച്ച പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റ് ഗുസ്താവ് ക്രൂംബിഗലിന്റെ കല്ലറ തകർത്ത നിലയിൽ കണ്ടെത്തി. ഹൊസൂർ റോഡ് സെമിത്തേരിയിൽ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ കല്ലറയിലെ സ്മാരകശിലയാണ് (Headstone) ക്രൂരമായി തകർക്കപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും കല്ലറ പൂർവ്വസ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് പൈതൃക സംരക്ഷകർ രംഗത്തെത്തി. സെമിത്തേരിയിലെ ഗേറ്റ് 1, പ്ലോട്ട് 6, റോ 7, ഗ്രേവ് 6 എന്ന വിലാസത്തിൽ സ്ഥിതി ചെയ്യുന്ന കല്ലറ തകർത്തത് നഗരത്തിന്റെ സാംസ്കാരിക പൈതൃകത്തിന് സംഭവിച്ച വലിയൊരു നഷ്ടമാണെന്ന്…
Read MoreAuthor: News Desk
കാലവർഷം ചതിച്ചു; എൽ നിനോ തിരിച്ചടിയായി: ബെംഗളൂരുവിൽ പച്ചക്കറി വില കുതിച്ചുയരുന്നു, പൊള്ളലേറ്റ് സാധാരണക്കാർ
ബെംഗളൂരു: എൽ നിനോ പ്രഭാവത്തെ തുടർന്ന് സംസ്ഥാനത്ത് കാലവർഷം കനത്ത തിരിച്ചടിയായതോടെ ബെംഗളൂരുവിലും പരിസര പ്രദേശങ്ങളിലും പച്ചക്കറി വില കുതിച്ചുയരുന്നു. മഴയുടെ കുറവു മൂലം വിളവെടുപ്പിൽ വൻ ഇടിവ് സംഭവിച്ചതാണ് വിപണിയിൽ വിലവർദ്ധനവിന് കാരണമായത്. കർഷകർ കടുത്ത പ്രതിസന്ധി നേരിടുമ്പോൾ, സാധാരണക്കാരായ ഉപഭോക്താക്കളുടെ പോക്കറ്റ് ചോരുന്ന സ്ഥിതിയാണുള്ളത്. ഇരട്ടിയായി പച്ചക്കറി വില; വിപണിയിൽ ആളെണ്ണവും വാങ്ങലും കുറഞ്ഞു മുമ്പ് കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ ഉണ്ടായിരുന്ന സാധാരണ പച്ചക്കറികൾക്ക് ഇപ്പോൾ 60 മുതൽ 80 രൂപ വരെ നൽകേണ്ട അവസ്ഥയാണ്. ഉള്ളി…
Read More‘ടോക്സിക്’ പ്രചാരണങ്ങൾക്ക് നിയന്ത്രണം; റിവ്യൂ ചെയ്തവർക്ക് ലീഗൽ നോട്ടീസ് ?, വിധിയിൽ വ്യക്തത വരുത്തി ഹൈകോടതി
അവഹേളനപരമായ പ്രചാരണങ്ങൾക്ക് കോടതിയുടെ താൽക്കാലിക വിലക്ക് ‘റോക്കിംഗ് സ്റ്റാർ’ യാഷ് നായകനായ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്ന ചിത്രത്തിനെതിരെ നടക്കുന്ന വ്യാജവും അപകീർത്തികരവുമായ ഓൺലൈൻ പ്രചാരണങ്ങൾക്ക് വിലക്കേർപ്പെടുത്തി ബെംഗളൂരു സിവിൽ കോടതി. ചിത്രത്തിന്റെ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് നൽകിയ ഹർജിയിലാണ് അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഓഗസ്റ്റ് 22-ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും എതിരെയുമാണ് ഉത്തരവ്. പ്രാഥമിക തെളിവുകൾ നിർമ്മാതാക്കൾക്ക്…
Read Moreആരും പരിഭ്രാന്തരാകരുത്, എല്ലാവരെയും സുരക്ഷിതരായി തിരിച്ചെത്തിക്കും”: നേപ്പാൾ പ്രളയത്തിൽ കർശന നടപടിയുമായി സർക്കാർ
ബെംഗളൂരു: നേപ്പാൾ – ടിബറ്റ് അതിർത്തി പ്രദേശങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ കർണാടക സ്വദേശികളായ നിരവധി തീർത്ഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനും സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമായി വിവരശേഖരണം ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരിതബാധിതർ, അവരുടെ ബന്ധുക്കൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവർ അടിയന്തരമായി വിവരങ്ങൾ ഗൂഗിൾ ഫോം വഴി ലഭ്യമാക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിദേശകാര്യ മന്ത്രാലയം, നേപ്പാളിലെയും ബീജിംഗിലെയും ഇന്ത്യൻ എംബസികളുമായി ചേർന്ന് രക്ഷാപ്രവർത്തനവും ഒഴിപ്പിക്കൽ നടപടികളും ഏകോപിപ്പിക്കും. അടിയന്തര സഹായങ്ങൾക്കായി 1070, 080-22253707 എന്നീ ഹെൽപ്പ്‌ലൈൻ നമ്പറുകളും സജ്ജമാക്കിയിട്ടുണ്ട്.…
Read Moreസംസ്ഥാനത്ത് പാചക എണ്ണയുടെ വിൽപ്പന നിരോധിക്കുന്നു ? വിപണിയെ ഞെട്ടിക്കുന്ന തീരുമാനവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്!
Oilബെംഗളൂരു: മായം കലർന്ന പാചക എണ്ണ മാഫിയയ്‌ക്കെതിരെ കർശന നടപടികളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. വിപണിയിൽ പാക്കറ്റിലല്ലാതെ തുറന്ന് (ലൂസ്) വിൽക്കുന്ന പാചക എണ്ണയുടെ വിൽപ്പന പൂർണ്ണമായും നിരോധിക്കുന്നത് സംസ്ഥാന സർക്കാരിന്റെ പരിഗണനയിലാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി യു.ടി. ഖാദർ അറിയിച്ചു. തുറന്ന എണ്ണയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്താനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.…
Read Moreബെംഗളൂരുവിൽ അർദ്ധരാത്രി വെടിവെപ്പ്
ബെംഗളൂരു: നഗരത്തിലെ ബന്ദേപാളയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പൊതുജനങ്ങളിൽ ഭീതി പരത്തി മാരകായുധങ്ങളുമായി സഞ്ചരിച്ച പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു. സൊമസുന്ദരപാളയ ഭാഗത്ത് അർദ്ധരാത്രി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് സീഷൻ എന്ന പ്രതിയെ കാലിന് വെടിയേറ്റ നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ചgggGgun പുലർച്ചെ 12.50-ഓടെയാണ് സംഭവം. സോമസുന്ദരപാളയ പ്രദേശത്ത് ഒരാൾ ബൈക്കിൽ മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയിൽ കറങ്ങിനടക്കുന്നതായി ബന്ദേപാളയ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പി.എസ്.ഐ സച്ചിന്റെയും കോൺസ്റ്റബിൾ സന്ദീപ് കാംബ്ലെയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തടഞ്ഞുനിർത്തി അറസ്റ്റ്…
Read Moreസെന്റ് മേരീസ് ബസിലിക്ക പെരുന്നാൾ: ശിവാജിനഗറിൽ ഗതാഗത നിയന്ത്രണം; ബദൽ മാർഗ്ഗങ്ങൾ അറിയാം
ബെംഗളൂരു: ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്കയിലെ വാർഷിക പെരുന്നാൾ, കൊടിയേറ്റ്, പ്രദക്ഷിണം എന്നിവയോടനുബന്ധിച്ച് വെള്ളിയാഴ്ച ശിവാജിനഗറിലും പരിസര പ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. പ്രദക്ഷിണം സുഗമമായി നടത്തുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടാകുക. ശിവാജി സർക്കിൾ – ജ്യോതി കഫേ ജംഗ്ഷൻ, ബോവ്രിംഗ് ഹോസ്പിറ്റൽ ജംഗ്ഷൻ – സെലക്ട് ജംഗ്ഷൻ, ക്വാഡ്രന്റ് സർക്കിൾ – ആർ.എം.എസ് ജംഗ്ഷൻ, ബാംബൂ ബസാർ – സുന്നി സർക്കിൾ, സുന്നി…
Read More“ബെംഗളൂരു”എന്ന ഒരു പേരിന് പിന്നിൽ നിരവധി കഥകൾ….അതിങ്ങനെ…
ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്. നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്. വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം. എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും…
Read Moreകന്നഡ നാടും,ബെംഗളൂരുവും,മോഹൻലാലും! 60 ൻ്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തിക്ക് സ്നേഹാദരങ്ങളോടെ ബെംഗളൂരു മലയാളികൾ.
ബെംഗളൂരു : താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാണ് എല്ലായിടത്തും നടക്കുന്നത് ദൃശ്യപത്രസാമൂഹിക മാധ്യമങ്ങളിൽ അത് ദൃശ്യമാണ്. കേരളത്തിലെ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നഗരത്തിനും മോഹൻലാൽ എന്ന പ്രതിഭയേക്കുറിച്ച് പറയാനുണ്ട്. പ്രിയദർശൻ്റെ ആദ്യകാല മോഹൻലാൽ ചിത്രമായ വന്ദനത്തിൻ്റെ ഏകദേശം പൂർണമായ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ നഗരത്തിലാണ്. ഉണ്ണികൃഷ്ണനും ഗാഥ ഫെർണാണ്ടസും പാട്ടു പാടി നടന്നത് ബെംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ,പ്രധാന കഥാപരിസരമായ പോലീസ് സ്റ്റേഷൻ കസ്തൂർബാ റോഡിലുള്ള കബൺ പാർക്ക് പോലീസ് സ്റ്റേഷനാണ്,…
Read Moreപോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.
ശീർഷകം വായിച്ചിട്ട് സംഭവം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടാകും ,അവർക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ polar.fjallraven.com എന്ന വെെബ് സൈറ്റ് നടത്തുന്ന ധ്രുവ യാത്രയാണ് വിഷയം ,മൈനസ് ഡിഗ്രിയിലുള്ള യാത്രക്ക് പോകുക എന്നത് വളരെ കഷ്ടപ്പാട് പിടിച്ച പരിപാടിയാണ്. കടും തണുപ്പുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രക്ക് മുൻപ് ആരോഗ്യം, ഭക്ഷണം അടക്കം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു ഗ്രൂപ്പായി യാത്ര തുടരുന്ന ഇവരുടെ ടീമിലേക്ക് ലോകം എമ്പാടും നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. വിവിധ മേഖലകളായി തിരിച്ച് ,ഓരോ മേഖലയിൽ നിന്നും രണ്ട് പേരെ വീതമാണ് അവർ കൂടെ കൂട്ടുക.…
Read More