എട്ട് വർഷത്തിനിടെ ചൂടേറിയ മാർച്ച്; വേനൽച്ചൂടിൽ സംസ്ഥാനം ചുട്ടുപൊള്ളുന്നു

ബെംഗളൂരു : വേനൽച്ചൂടിൽ കർണാടക ചുട്ടുപൊള്ളുന്നു. സംസ്ഥാനത്ത് പതിവിന് വിപരീതമായി ഈ വർഷം കുടക് ജില്ലയിലടക്കം ജലക്ഷാമം രൂക്ഷമാവുകയാണ്.

പല ജില്ലകളിലും കുടിവെള്ള സ്രോതസ്സുകൾ ഇക്കുറി നേരത്തെ വറ്റി. ഈ ആഴ്ച വടക്കൻ കർണാടക, തെക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ കടന്നു.

വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബീദർ, റായ്ച്ചൂരു, വിജയപുര എന്നിവിടങ്ങളിൽ ഉഷ്ണക്കാറ്റിന് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥ വകുപ്പ് മാർച്ച് 21 വരെ മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പകുതി ജില്ലകളിലും കഴിഞ്ഞ ഒരാഴ്ച 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് അനുഭവപ്പെട്ടു.

മാർച്ച് 16, 17 തീയതികളിൽ സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം തുമകൂരു, ചിത്രദുർഗ, ശിവമോഗ, ചിക്കമഗളൂരു, തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ 40 നും 42.7 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില രേഖപ്പെടുത്തി.

ചൊവ്വാഴ്ച റായ്ച്ചൂരിൽ 39 ഉം ചിത്രദുർഗയിൽ 37 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ബെംഗളൂരുവിൽ 34.4 ആയിരുന്നു താപനില.

കഴിഞ്ഞ എട്ടുവർഷത്തിനിടെ മാർച്ചിലെ എറ്റവും ഉയർന്ന താപനില റായ്ച്ചൂരുവിൽ തിങ്കളാഴ്ച അനുഭവപ്പെട്ടു. 42.7 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപെടുത്തിയത്. 2017 മാർച്ചിലാണ് നേരത്തെ എറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. അന്ന് 40.3 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us