വിവാഹ സത്‌കാരത്തിനിടെ കുടിവെള്ളം നൽകിയില്ല; വിവാഹം റദ്ദാക്കി

ബെംഗളൂരു: വിവാഹത്തിനുമുൻപുള്ള സത്കാരത്തിനിടെ കുടിവെള്ളം നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് വിവാഹം റദ്ദാക്കി.

കർണാടകയിലെ ഹിരിയൂർ നഗരത്തിൽ ഞായറാഴ്ച നടക്കാനിരുന്ന വിവാഹമാണ് റദ്ദാക്കിയത്. ദാവണഗെരെ ജില്ലയിലെ ജഗലൂരിൽനിന്നുള്ള എൻ. മനോജ്കുമാറിന്റെയും തുമക്കൂരു ജില്ലയിലെ ഷിറ താലൂക്കിലെ ചിരതഹള്ളിയിൽനിന്നുള്ള സി.എ. അനിതയുടെയും വിവാഹത്തിനുമുൻപുള്ള വിവാഹസത്‌കാരം ശനിയാഴ്ച രാത്രി ബാലിജ ശ്രേയഭവനിൽ നടന്നു.

  തണുപ്പ തേടി മൂന്നാറിലെത്തുന്നവർ ജാഗ്രതൈ! സഞ്ചരികൾക്ക് ഭീഷണിയായി ഈ കാര്യം

കാറ്ററിങ് ജീവനക്കാർ കുടിവെള്ളം നൽകാത്തതിനാൽ വധുവിന്റെയും വരന്റെയും ബന്ധുക്കൾക്കിടയിൽ തർക്കമുണ്ടായി. ശനിയാഴ്ച രാത്രി ആരംഭിച്ച വഴക്ക് ഞായറാഴ്ച രാവിലെയും തുടർന്നു. ഒട്ടേറെ മധ്യസ്ഥശ്രമങ്ങൾ നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻകഴിഞ്ഞില്ല. ഒടുവിൽ, ഈ വിഷയത്തിൽ വധൂവരന്മാർ തമ്മിൽ വഴക്കുണ്ടായതിനെത്തുടർന്ന് വിവാഹം റദ്ദാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35 ദിവസത്തിൽ 17 കോടി ചെലവഴിച്ച് വീണ്ടും ചർച്ചയിൽ ഹാർദിക് പാണ്ഡ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us