വീഡിയോ ദൃശ്യങ്ങൾ പകർത്തി ഭീഷണി; കർണാടകയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി പതിനഞ്ചുകാരി

rape sex rape

ബെംഗളൂരു : കർണാടക ബെലഗാവിയിൽ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്‌ത്‌ ആറ് പേരടങ്ങുന്ന സംഘം. ഇരയയുടെ പരാതിയിൽ പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

ആറ് മാസങ്ങൾക്ക് മുമ്പ് സുഹൃത്ത് വിളിച്ചത് പ്രകാരം കുന്നിൻ മുകളിൽ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകളെത്തി തടഞ്ഞുവയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് വിഡിയോ ഫോണിൽ പകർത്തി. വിഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷം മറ്റൊരു സ്ഥലത്തേയ്ക്ക് വീണ്ടും വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തു.

  'പിള്ളേര് മോഡിഫൈ ചെയ്യട്ടെ'; വി.ഡി സതീശന്റെ വാഗ്ദാനത്തിന് മുന്നിൽ കരിനിഴലായി കേന്ദ്ര നിയമങ്ങളും സുപ്രീംകോടതി വിധിയും; വാഹന മോഡിക്കേഷന്‍ എളുപ്പമോ?

പിന്നീട് നിരവധി പ്രാവശ്യം ഇത് ആവർത്തിച്ചു . ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവങ്ങൾ തുറന്ന് പറഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്.

പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും അഞ്ച് പ്രതികളെ പിടികൂടുകയും ചെയ്‌തു. ആറാം പ്രതിക്കായി തിരച്ചിൽ നടക്കുകയാണ്. അറസ്റ്റിലായ രണ്ട് പ്രതികൾ പ്രായപൂർത്തിയാകാത്തവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
[masterslider id="10"]

Related posts