പീഡന പരാതിയിൽ നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം 

കൊച്ചി: നടൻ ബാബുരാജിന് മുൻ‌കൂർ ജാമ്യം.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അടിമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്.

10 ദിവസത്തിനകം നടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പില്‍ ഹാജരാക്കണം.

മുൻ‌കൂർ ജാമ്യത്തില്‍ ചില ജാമ്യവ്യവസ്ഥകള്‍ വെച്ചിട്ടുണ്ട്.

  ധർമ്മസ്ഥല വിവാദം: നടൻ പ്രകാശ് രാജിനെതിരെ ആരോപണം; വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടൻ

അറസ്റ്റ് ചെയ്‌താല്‍ ജാമ്യം നല്‍കി വിട്ടയക്കണമെന്നും കോടതി നിർദ്ദേശമുണ്ട്.

പരാതി നല്‍കാൻ ഉണ്ടായ കാലതാമസം സംബന്ധിച്ച്‌ സിദ്ദിഖ് കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരുന്നു.

ആ ഉത്തരവ് ഈ കേസിലും ബാധകമാണെന്ന് കോടതി ചൂണ്ടികാണിച്ചു.

ജസ്റ്റിസ് സി എസ് ഡയസ് ആണ് കേസ് കേട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts