‘കാന്താര’ താരങ്ങൾ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; 6 പേർക്ക് പരിക്ക് 

ബെംഗളൂരു: കന്നഡ ആക്ഷൻ ത്രില്ലർ ‘കാന്താര’യിലെ താരങ്ങള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്.

ചിത്രത്തിന്റ പ്രീക്വലിന്റെ ഷൂട്ടിങ്ങിനിടയിലാണു സംഭവം.

ഉഡുപ്പിക്കടുത്തുള്ള ജഡ്കലിലാണ് അപകടമുണ്ടായത്.

ജൂനിയർ ആർടിസ്റ്റുകള്‍ക്കാണു പരിക്കേറ്റത്.

ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

മുടൂരില്‍ ചിത്രീകരണം പൂർത്തിയാക്കി ജൂനിയർ ആർടിസ്റ്റുകളുമായി കൊല്ലൂരിലേക്കു മടങ്ങുംവഴി ബസ് നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

പരിക്കേറ്റവരെ ഉടൻ തന്നെ ജഡ്കലിലും കുന്ദാപൂരിലുമുള്ള ആശുപത്രികളിലെത്തിച്ചു.

20 പേരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

അപകടത്തെ തുടർന്ന് ഷൂട്ടിങ് താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

2022ല്‍ പുറത്തിറങ്ങിയ റിഷബ് ഷെട്ടി ചിത്രം തിയറ്ററില്‍ വൻ തരംഗമാണു സൃഷ്ടിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us