സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ ശുപാർശ

ബെംഗളൂരു : കർണാടകത്തിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ പേരുമാറ്റാൻ പദ്ധതിയുമായി സർക്കാർ.

ഇതിനുള്ള ശുപാർശ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമർപ്പിച്ചതായി വ്യവസായമന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

കൊപ്പാൾ ജില്ലയിലെ ഗംഗാവതി റെയിൽവേ സ്റ്റേഷന്റെ പേര് അഞ്ജനാദ്രി എന്നാക്കാനാണ് ശുപാർശ.

സ്റ്റേഷനടുത്തുള്ള അഞ്ജനാദ്രി മല ഹനുമാന്റെ ജന്മസ്ഥലമാണെന്നാണ് വിശ്വാസികൾ കരുതുന്നത്.

  എനിക്ക് കാൻസർ സ്ഥിരീകരിച്ചപ്പോൾ അവർ കാത്തിരിക്കുമെന്ന് കരുതിയില്ല'; വികാരാധീനനായി കന്നഡ സൂപ്പർതാരം ശിവരാജ്കുമാർ

ഇവിടം തീർഥാടനകേന്ദ്രമാക്കി ഉയർത്തണമെന്ന് കുറേക്കാലമായി ആവശ്യമുയരുന്നുണ്ട്.

വിനോദസഞ്ചാരകേന്ദ്രമായ ഹംപിക്കടുത്താണ് അഞ്ജനാദ്രി മല. കൊപ്പാളിലെതന്നെ മൂനീറാബാദ് സ്റ്റേഷന്റെ പേര് ഹുളിഗമ്മാ ദേവി റെയിൽവേ സ്റ്റേഷൻ എന്നും ബല്ലാരിയിലെ ബാണാപുര സ്റ്റേഷന്റെ പേര് മഹാത്മാഗാന്ധി റെയിൽവേ സ്റ്റേഷൻ എന്നാക്കാനും ശുപാർശചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts