ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്കൈ ഡെക്ക് പദ്ധതി സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു

ബെംഗളൂരു : ബെംഗളൂരുവിൽ നിർമിക്കാനിരിക്കുന്ന 250 മീറ്റർ ഉയരമുള്ള സ്കൈ ഡെക്കിന്റെ സ്ഥലം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു.

നൈസ് റോഡിന് സമീപം ഹെമ്മിഗെപുരയിൽ 20 ഏക്കർ സ്ഥലം പദ്ധതിക്കായി ബൃഹദ്‌ ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) കണ്ടെത്തിയിട്ടുണ്ട്.

എന്നാൽ, ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം തെക്കൻ ബെംഗളൂരുവിൽ നിർമിക്കണമെന്ന നിർദേശമുള്ളതിനാൽ ഇവിടെ സ്കൈ ഡെക്ക് നിർമിക്കാനുള്ള സാധ്യത കുറവാണ്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

നിലവിൽ കർണാടക ഇൻഡസ്ട്രീസ് ഏരിയ ഡിവലപ്‌മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി.) കീഴിലാണ് ഈ സ്ഥലം. ഹെമ്മിഗെപുരയ്ക്കു പുറമേ പടിഞ്ഞാറൻ ബെംഗളൂരുവിലുള്ള കൊമ്മഘട്ടയാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ളത്.

എന്നാൽ, ഈ സ്ഥലത്തിന്റെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല.പദ്ധതിക്ക് 500 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

സർക്കാരുമായി കൂടിയാലോചിച്ചശേഷം സ്ഥലം അന്തിമമായി തീരുമാനിക്കുമെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts