ബെംഗളൂരു: ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ട്. ബുധനാഴ്ചയാണ് സംഭവം. ഭീഷണിയെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും പരിശോധനയില്‍ കണ്ടെത്താനായില്ല, ഇത് വ്യാജ ഭീഷണിയാണെന്നാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ ഡിസിപി മാധ്യമങ്ങളോട് പറഞ്ഞത്. ബെംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലുള്ള എച്ച്‌എസ്ബിസി ബാങ്കിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതായും, സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്നും, ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് കരുതുന്നതായും , ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ…
Read MoreMonth: November 2024
അടുത്തടുത്ത ദിവസങ്ങളിൽ ദമ്പതികൾ മരിച്ചു
ബെംഗളൂരു: ഉദ്യാവർ പാരിഷ് പാസ്റ്ററല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ലോറൻസ് ഡിസൂസയും (49), ഭാര്യ അധ്യാപികയായ ജുലിയാന ഡിസൂസയും (44) അടുത്തടുത്ത ദിവസങ്ങളില്‍ മരിച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൂലിയാന വ്യാഴാഴ്ച ഐ.സി.യുവില്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം ബാധിച്ച് അതേ ഐ.സി.യുവില്‍ ലോറൻസും മരിച്ചു.
Read Moreആമസോൺ റിട്ടേൺ തട്ടിപ്പ്; കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി
ബെംഗളൂരു: ഇ-കൊമേഴ്സ് സ്ഥാപനമായ ആമസോണ്‍ സെല്ലർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്ന് വ്യാജ റിട്ടേണ്‍ സംവിധാനത്തിലൂടെ 69 ലക്ഷം രൂപ കബളിപ്പിച്ചെന്ന കേസ് റദ്ദാക്കാൻ വിസമ്മതിച്ച് കർണാടക ഹൈക്കോടതി. വിലകൂടിയ104 ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയാണ് റിട്ടേണ്‍ സേവനം ദുരുപയോഗം ചെയ്തത്. യഥാർത്ഥ ഉല്‍പ്പന്നത്തിനു പകരം വ്യജ ഉല്‍പ്പന്നം തിരികെ നല്‍കുകയായിരുന്നു. ബെംഗളൂരു സ്വദേശികളായ സൗരീഷ് ബോസ് (39), ദീപാൻവിത ഘോഷ് (54) എന്നിവർക്കെതിരെയാണ് കേസ്. 2016-നും 2017-നും ഇടയില്‍ ടെലിവിഷനും മൊബൈല്‍ ഫോണുകളും ഉള്‍പ്പെടെ വിലകൂടിയ ഇലക്ട്രോണിക് ഉല്‍പന്നങ്ങള്‍ ഓർഡർ ചെയ്ത് യഥാർത്ഥ ഉല്‍പ്പന്നങ്ങള്‍ക്കു…
Read Moreആന്ധ്രാപ്രദേശ്-കര്‍ണാടക അതിർത്തിയിലെ വനത്തിൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ്-കര്‍ണാടക അതിര്‍ത്തിക്കടുത്തുള്ള വനത്തില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ മടക്കശിറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. വ്യാഴാഴ്ച കര്‍ണാടകയിലെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സംശയാസ്പദമായ നിരവധി പേരെ ചോദ്യം ചെയ്തുവരികയാണ്. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
Read Moreമദ്യപാനവും പുകവലിയും ഇല്ല; എന്നിട്ടും വാടകയ്ക്ക് വീട് കിട്ടാനില്ലെന്ന പരാതിയുമായി 20 കാരി
ബെംഗളൂരു: മദ്യപാനവും പുകവലിയും ഇല്ലാതിരുന്നിട്ടും വാടകക്ക് ഒരു വീട് കിട്ടുന്നില്ലെന്ന പരാതിയുമായി ഇരുപതുകാരി. ബെംഗളുരുവില്‍ ഒരു വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ടാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്. നൈന എന്ന യുവതിയാണ് ബെംഗളുരുവില്‍ വാടക വീട് കിട്ടാൻ പ്രായവും ഒരു പ്രശ്നമാണെന്ന് വെളിപ്പെടുത്തുന്നത്. തനിക്ക് 20 വയസാണ് പ്രായമെന്നും കുറേനാളുകളായി താൻ ബെംഗളുരുവില്‍ ഒരു വാടകവീട് അന്വേഷിക്കുകയാണ് എന്നുമാണ് നൈന വീഡിയോയില്‍ പറയുന്നത്. ഒടുവില്‍ ഡോംലുരില്‍ നൈനക്ക് ഇഷ്ടപ്പെട്ട ഒരു മനോഹരമായ ഫ്ലാറ്റ് കണ്ടെത്തുകയും ചെയ്തു. എന്നാല്‍, ഫ്ലാറ്റ് കാണാനെത്തിയപ്പോള്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടിയെ…
Read Moreനഗരത്തിൽ ബികോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു: രാജാജിനഗറിലെ രാം മന്ദിറിന് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ ടെറസില്‍ ബികോം വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രിയങ്ക 19 കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജാജിനഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.
Read More‘കോമ്രേഡ് ആഗി നന്ന ബദുക്കു’; കെ.കെ ശൈലജ ടീച്ചറുടെ ആത്മകഥയുടെ കന്നഡ പരിഭാഷ പ്രകാശനം ഇന്ന്
ബെംഗളൂരു: മുൻ കേരള ആരോഗ്യ മന്ത്രിയും എംഎൽഎയുമായ കെ.കെ. ശൈലജ ടീച്ചറുടെ ആത്മകഥയുടെ (‘മൈ ലൈഫ് ഏസ് എ കോമ്രേഡ് -സഖാവെന്ന നിലയിൽ എന്റെ ജീവിതം) കന്നഡ പരിഭാഷ ‘കോമ്രേഡ് ആഗി നന്ന ബദുക്കു’വിൻ്റെ പ്രകാശനം ഇന്ന് നടക്കും. ബസവനഗുഡി നാഷണൽ കോളേജ് എച്ച്. എൻ. മൾട്ടി മീഡിയ ഹാളിൽ വൈകിട്ട് 3.30 നാണ് പരിപാടി. ഡോ. വസുന്ധര ബഹുപതി പുസ്തകം പ്രകാശനം ചെയ്യും. പരിഭാഷക ഡോ. എച്ച്. എസ്. അനുമപ സംസാരിക്കും. തുടർന്ന് പൊതുജനാരോഗ്യം സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ…
Read Moreസിസി കുറവ് എങ്കിലും അപകടം കൂടുതൽ; നഗരത്തിൽ ഇ–സ്കൂട്ടറുകൾ അപകടത്തിൽപെടുന്നത് പതിവ്,
ബെംഗളൂരു ∙ 30 സിസിയിൽ താഴെയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ ഉൾപ്പെട്ട അപകടങ്ങൾ നഗരത്തിൽ വർധിക്കുന്നു. വൺവേ തെറ്റിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതുമാണ് ഇത്തരം സ്കൂട്ടറുകൾ ഉൾപ്പെട്ട മിക്ക അപകടങ്ങൾക്കും കാരണം. ആപ്പിലൂടെ ഓൺലൈനായി പണമടച്ച് വാടകയ്ക്കെടുക്കാവുന്ന സ്കൂട്ടറുകളാണിവ. സാധാരണ സ്കൂട്ടറുകളുമായി താരതമ്യം ചെയ്യുമ്പോൾ, കുറഞ്ഞ ചെലവിൽ യാത്ര നടത്താമെന്നതാണ് ഓൺലൈൻ വിതരണ ജീവനക്കാർക്കിടയിൽ ഉൾപ്പെടെ ഇവയുടെ പ്രിയം വർധിക്കാൻ കാരണം. ഇവയുടെ പരമാവധി വേഗം 25 കിലോമീറ്ററാണ്. എന്നാൽ, വിതരണം വേഗത്തിലാക്കാൻ നടപ്പാതകളിലൂടെ ഉൾപ്പെടെ ഇത്തരം ഇ–സ്കൂട്ടർ റൈഡർമാർ സഞ്ചരിക്കുന്നുണ്ട്. ശബ്ദരഹിതമായതിനാൽ കാൽനടയാത്രക്കാരുടെ…
Read Moreമണ്ഡ്യയിൽ ഒരേ സമയം മൂന്ന് പശുകിടാവുകൾക്ക് ജന്മം നൽകി പശു
ബെംഗളൂരു: എച്ച്എഫ് ഇനത്തിൽപ്പെട്ട ഒരു പശു ഒരേസമയം 3 പെൺകിടാവുകൾക്ക് ജന്മം നൽകി. അപൂർവ്വമായി ചിലയിടങ്ങളിൽ പശുക്കൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതിനും ഉദാഹരണങ്ങളുണ്ട്. എന്നാൽ പശു മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ച വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ? . ഇതിനെക്കുറിച്ചുള്ള വാർത്തയിപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഒരു പശു ഒരേ സമയം മൂന്ന് പശുക്കുട്ടികൾക്ക് ജന്മം നൽകിയെന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്. മണ്ഡ്യ ജില്ലയിലെ പാണ്ഡവപൂർ താലൂക്കിലെ ഡിങ്ക ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഒരു വൈറൽ വീഡിയോയിൽ, മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ശേഷം പശു…
Read Moreഡിസംബര്‍ 1 മുതല്‍ പുതിയ നിയമങ്ങള്‍ വരുന്നു; എല്‍.പി.ജി മുതല്‍ ക്രെഡിറ്റ് കാര്‍ഡിനു വരെ മാറ്റങ്ങള്‍
2024 ഡിസംബർ 1 മുതല്‍ രാജ്യത്ത് വലിയ മാറ്റങ്ങള്‍ വരുന്നു. ഓരോ ഇന്ത്യൻ പൗരൻ്റേയും ദൈനംദിന ജീവിതത്തേയും സാമ്പത്തിക കാര്യങ്ങളേയും സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. ഏതെല്ലാം മേഖലകളിലാണ് ഈ മാറ്റങ്ങള്‍ വരുന്നതെന്നും എന്തെല്ലാം മാറ്റങ്ങളാണ് സംഭവിക്കുകയെന്ന് പരിശോധിക്കാം. 2024 ഡിസംബർ 1 മുതലുള്ള മാറ്റങ്ങള്‍ പ്രധാനമായും 5 മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഈ മാറ്റങ്ങളെല്ലാം സാധാരണക്കാരെയും സാമ്പത്തിക മുന്നേറ്റമുള്ളവരേയും ഒരുപോലെ ബാധിക്കുന്നതാണ്. 1. എല്‍.പി.ജി സിലിണ്ടറിൻ്റെ വിലയില്‍ മാറ്റമുണ്ടാവും സാധാരണക്കാരൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് എല്‍.പി.ജി വില. പല കാരണങ്ങളാല്‍ എല്‍.പി.ജി വിലയില്‍ ചലനം സംഭവിക്കാറുണ്ട്.…
Read More