മദ്യപാനവും പുകവലിയും ഇല്ല; എന്നിട്ടും വാടകയ്ക്ക് വീട് കിട്ടാനില്ലെന്ന പരാതിയുമായി 20 കാരി 

ബെംഗളൂരു: മദ്യപാനവും പുകവലിയും ഇല്ലാതിരുന്നിട്ടും വാടകക്ക് ഒരു വീട് കിട്ടുന്നില്ലെന്ന പരാതിയുമായി ഇരുപതുകാരി.

ബെംഗളുരുവില്‍ ഒരു വാടകവീട് കിട്ടാനുള്ള ബുദ്ധിമുട്ടാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നത്.

നൈന എന്ന യുവതിയാണ് ബെംഗളുരുവില്‍ വാടക വീട് കിട്ടാൻ പ്രായവും ഒരു പ്രശ്നമാണെന്ന് വെളിപ്പെടുത്തുന്നത്.

തനിക്ക് 20 വയസാണ് പ്രായമെന്നും കുറേനാളുകളായി താൻ ബെംഗളുരുവില്‍ ഒരു വാടകവീട് അന്വേഷിക്കുകയാണ് എന്നുമാണ് നൈന വീഡിയോയില്‍ പറയുന്നത്.

  കാത്തിരിപ്പിന് വിരാമം; സംസ്ഥാനത്ത് എസ്എസ്എൽസി ഫലം ഇന്ന്

ഒടുവില്‍ ഡോംലുരില്‍ നൈനക്ക് ഇഷ്ടപ്പെട്ട ഒരു മനോഹരമായ ഫ്ലാറ്റ് കണ്ടെത്തുകയും ചെയ്തു.

എന്നാല്‍, ഫ്ലാറ്റ് കാണാനെത്തിയപ്പോള്‍ ഈ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തങ്ങളുടെ ഒപ്പം താമസിപ്പിക്കാൻ താല്പര്യമില്ല എന്നാണ് അവിടുത്തെ മറ്റു താമസക്കാർ പറഞ്ഞതെന്നും നൈന പറയുന്നു.

എന്നാല്‍, തന്നെ ഫ്ലാറ്റ്‍മേറ്റാക്കാമെന്നും അതിനുള്ള ഗുണങ്ങളൊക്കെ തനിക്കുണ്ട് എന്നുമാണ് നൈന പറയുന്നത്.

താൻ അതിരാവിലെ എഴുന്നേല്‍ക്കും, മദ്യപിക്കില്ല, പുകവലിയും ഇല്ല, കൂടാതെ താമസസ്ഥലം വൃത്തിയായി സൂക്ഷിക്കുന്ന ആള് കൂടിയാണ് താൻ എന്നാണ് നൈനയുടെ അവകാശവാദം.

  ദുരന്തം പ്രശ്നമല്ല; പാറമേക്കാവിന് വെടിക്കെട്ട് നടത്തിയേ പറ്റൂ

അതുകൊണ്ട് എങ്ങനെയെങ്കിലും തനിക്കൊരു താമസസ്ഥലം വേണം എന്നാണ് നൈന പറയുന്നത്.

വീഡിയോ പങ്കുവച്ച്‌ അധികം വൈകാതെ തന്നെ വൈറലായി മാറി. ഒരുപാടുപേരാണ് നിർദ്ദേശങ്ങളും മറ്റും പങ്കുവച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!
[masterslider id="10"]

Related posts

Click Here to Follow Us