ബെംഗളൂരു : 2047-ഓടെ വികസിത് ഭാരതം എന്നലക്ഷ്യം നേടിയെടുക്കാൻ സാങ്കേതികവിദ്യയുടെ ശക്തിയോടൊപ്പം മൂല്യങ്ങളുടെ ശക്തിയും ആവശ്യമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
മണ്ഡ്യയിലെ മലവള്ളിയിൽ ജഗദ്ഗുരു ശിവരാത്രീശ്വര ശിവയോഗി മഹാസ്വാമിയുടെ 1066-ാമത് ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി.
ദ്രുതഗതിയിലുള്ള മാറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും കാലഘട്ടത്തിൽ സാമൂഹിക ഐക്യവും ധാർമികനേതൃത്വവും യുവജനശാക്തീകരണവും ആന്തരിക പ്രതിരോധശേഷിയും നേടിയെടുക്കാൻ ആധ്യാത്മിക മാർഗനിർദേശം അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
ധാർമിക ജ്ഞാനത്തോടുകൂടിയ ആധുനിക വിദ്യാഭ്യാസം, പാരിസ്ഥിതിക ഉത്തരവാദിത്വത്തോടെയുള്ള നവീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച, അനുകമ്പയോടുകൂടിയ പുരോഗതി എന്നിവയുടെ സംയോജനമാണ് വികസിത ഇന്ത്യക്ക് ആവശ്യം.
ഈ സമഗ്രദർശനത്തോടെയാണ് കേന്ദ്രസർക്കാർ പ്രവർത്തിക്കുന്നത്. ഈ ശ്രമത്തിൽ സത്തൂർ മഠം പോലുള്ള സ്ഥാപനങ്ങൾക്ക് വലിയപങ്കുവഹിക്കാൻ കഴിയുമെന്നും രാഷ്ട്രപതി പറഞ്ഞു.
മഠത്തിന്റെ മാർഗനിർദേശത്തിലും രക്ഷാകർതൃത്വത്തിലും ഇന്ത്യയിലെ വിശിഷ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ജെഎസ്എസ് വിദ്യാപീഠം മാറിയെന്ന് രാഷ്ട്രപതി പറഞ്ഞു.
ഗവർണർ താവർചന്ദ് ഗഹ്ലോത്, കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മന്ത്രി എൻ. ചലുവരായസ്വാമി, സുത്തൂർ മഠാധിപതി ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമി തുടങ്ങിയവരും പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]