ഹരിയാനയിൽ പീഡിപ്പിക്കാന്‍ പോയവൻ പീഡനം എറ്റുവാങ്ങി!! 17കാരി ലിംഗം അറുത്തുമാറ്റി!!!

ചണ്ഡീഗഡ്: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി. സംഭവം നടന്നത് ഹരിയാനയിലാണ്. 17 വയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ഇങ്ങനൊരു ധൈര്യം കാണിച്ചത്‌. കത്തി കാണിച്ച് തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങിയ പെണ്‍ക്കുട്ടി മറ്റൊന്നും ചിന്തിക്കാതെ അവന്‍റെ ജനനേന്ദ്രിയം തന്നെ മുറിച്ചുമാറ്റി.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇയാളുടെ നില ഗുരുതരമാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വനത്തില്‍ പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു 23 കാരനായ റയീസിന്‍റെ ശ്രമം. പക്ഷെ പീഡിപ്പിക്കാന്‍ പോയവന് ഒടുവില്‍ പീഡനം എറ്റുവാങ്ങേണ്ടി വന്ന അവസ്ഥയായി.

തുടർന്ന് റയീസിന്‍റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിച്ചു. അതേ സമയം സംഭവം സാമുദായിക പ്രശ്നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിഗ്നലിൽ നിർത്തിയിട്ട വായു വജ്ര ബസിന് പിന്നിൽ ബിഎംടിസി ബസിടിച്ചു കയറി: ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
[masterslider id="10"]

Related posts