‘മോഹ മുന്തിരി’യായി സണ്ണി ലിയോണ്‍: മധുരരാജയിലെ ഐറ്റം സോംഗ്…

മമ്മൂട്ടി- ജയ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മധുര രാജ’യിലെ ഐറ്റം സോംഗ് പുറത്തിറങ്ങി. ബോളിവുഡ് താരം സണ്ണി ലിയോണ്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ഗാനമാണിത്. മധുരരാജ എന്ന ചിത്രം പോലെ തന്നെ ആരാധകര്‍ ഏറെ കാത്തിരുന്ന ഒരു ഗാനമായിരുന്നു ‘മോഹ മുന്തിരി’.

ഗോപി സുന്ദറിന്‍റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച ‘മോഹ മുന്തിരി’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ മമ്മൂട്ടിയ്ക്കും സണ്ണി ലിയോണിയ്ക്കുമൊപ്പം, ജയ്‌, സലിം കുമാര്‍, അലക്സാണ്ടര്‍ പ്രശാന്ത്‌ എന്നിവരും പ്രത്യക്ഷപ്പെടുന്നു. പോക്കിരിരാജ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് മധുരരാജ.

  സെയിം ബ്ലഡ്'; ഋഷഭ് ഷെട്ടിയോടൊപ്പം അഭിനയിക്കാൻ മോഹം പ്രകടിപ്പിച്ച് വിജയ് സേതുപതി

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും സംവിധായകന്‍ ഒന്നിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ശ്രദ്ധേയമായ ഘടകമായിരുന്നു.

പുലിമുരുകന്‍റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം വീണ്ടുമൊന്നിച്ച ചിത്രമാണ് മധുരരാജ. അനുശ്രീ,മഹിമ നമ്പിയാര്‍,ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. തെലുങ്ക് താരം ജഗപതി ബാബുവാണ് വില്ലന്‍.

നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍, ബിജു കുട്ടന്‍, സിദ്ധിഖ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്ര൦ ഒരേ സമയം മലയാളം, തമിഴ്, തെലുങ്കു ഭാഷകളില്‍ റിലീസ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാമലക്ഷ്മണന്മാരായി ദുൽഖറും ടൊവിനോയും; പൃഥ്വിരാജിന്റെ രൂപം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; മോളിവുഡ് 'രാമായണം' വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"
[masterslider id="10"]

Related posts

Click Here to Follow Us