ഹോസുര്‍ റോഡില്‍,ബൊമ്മസാന്ദ്രക്ക് സമീപം ബി ജെ പി കൌണ്‍സിലര്‍ വെട്ടേറ്റു മരിച്ചു.

ബെംഗളൂരു: ബെംഗളൂരുവില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. അനെക്കല്‍ ജില്ലയിലെ ബിജെപി കൗണ്‍സിലറും ദളിത് നേതാവുമായ ശ്രീനിവാസ് പ്രസാദാണ് കൊല്ലപ്പെട്ടത്. കിതഗ്നഹള്ളി വാസു എന്ന പേരിലാണ് ശ്രീനിവാസ് പ്രസാദ് അറിയപ്പെടുന്നത്.  ഇന്ന് പുലര്‍ച്ച അഞ്ചു മണിയോടെയാണ് കൊല്ലപ്പെട്ട നിലയില്‍ വാസുവിനെ കണ്ടെത്തിയതെന്ന് ബെംഗളൂരു റൂറല്‍ പോലീസ് സുപ്രണ്ട് വിനീത് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

  ബി.എം.ടി.സി ബസിൽ യാത്രക്കാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതിയെ കൈകാര്യം ചെയ്ത് യാത്രക്കാരും ജീവനക്കാരും; വീഡിയോ കാണാം

കഴിഞ്ഞ ഒക്ടോബറിലും ഇവിടെ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചിരുന്നു. രണ്ടു കൊലപാതകങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ച് കൊലയാളികളെ ഉടന്‍ പിടികൂടണമെന്നും ബിജെപി ആവശ്യപ്പെട്ടു.

രണ്ടു വര്‍ഷത്തിനിടെ പത്തിലധികം ആര്‍എസ്എസ്-ബിജെപി-വിഎച്ച്പി പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടതെന്ന് ആര്‍എസ്എസ് മീഡിയാ കോഡിനേറ്റര്‍ രാജേഷ് ദ്മകുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട ശ്രീനിവാസ് പ്രസാദ് സൗമ്യ സ്വഭാവിയും ഒരു കേസില്‍ പോലും അകപ്പെടാത്ത ഇല്ലാത്ത വ്യക്തിയുമായിരുന്നെന്ന് രാജേഷ് പദ്മകുമാര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts