വാഷിങ്‌ടെണ്‍: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച വിജയം നേടുമെന്ന് യുഎസ് വിദഗ്ധര്‍. അഞ്ചു സംസ്ഥാനങ്ങളിലേയ്ക്കു നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച പ്രകടനം മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലെ അമേരിക്കന്‍ വിദഗ്ധരുടെ നിരീക്ഷണം.
ബിജെപിയെ സംബന്ധിച്ചിടത്തോളം വളരെ വലിയ വിജയമാണിത്. വിജയം നേടിയ ഇതേ സംസ്ഥാനത്ത് മുന്‍പ് ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും സമാജ്വാദി പാര്‍ട്ടിയും നേടിയ വിജയങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, വളരെ വലിയ മാര്‍ജിനിലുള്ള വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നതെന്ന് ജോര്‍ജ് വാഷിങ്ടന്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടി.അതിനാല്‍ 2019ലെ തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന്റെ വിജയം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
2019ലെ പൊതുതെരഞ്ഞെടുപ്പിലും ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവായി മോദി മാറിക്കഴിഞ്ഞു. അടുത്ത തവണയും അദ്ദേഹത്തിന് തന്നെയാണ് സാധ്യത അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ റെസിഡന്റ് ഫെല്ലോ, സദാനന്ദ് ദൂം ചൂണ്ടിക്കാട്ടി.അടുക്കും ചിട്ടയുമുള്ള തിരഞ്ഞെടുപ്പു പ്രചാരണങ്ങളിലൂടെയാണ് ബിജെപി നേട്ടം കൊയ്യുന്നത്.
അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കന്‍ മോദി നടപ്പാക്കിയ നോട്ട് പിന്‍വലിക്കല്‍ നടപടി ജനങ്ങളുടെ ഹൃദയം കവര്‍ന്നതായും അതാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സദാനന്ദ് ദൂം അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കലിന് വലിയ പിന്തുണയാണ് ഇവിടെ ലഭിച്ചത്. ഈ നടപടിയുടെ തിക്തഫലങ്ങള്‍ അനുഭവിച്ചവര്‍ തന്നെ അതിന്റെ ആരാധകരായി. അഴിമതിക്കാര്‍ക്കും ധനികര്‍ക്കുമെതിരെ നീതിയുടെ വാളെടുത്ത സത്യസന്ധനായ നേതാവിനെയാണ് ആളുകള്‍ മോദിയില്‍ ദര്‍ശിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ സംസ്ഥാനങ്ങളിലും ബിജെപി നടത്തുന്നത് വളരെ ചിട്ടയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങളാണ്. ശക്തമായ ഒരു പ്രതിപക്ഷ പാര്‍ട്ടി നിലവിലുള്ള സംസ്ഥാനങ്ങളിലേതിനേക്കാള്‍ ശക്തികുറഞ്ഞ ഒന്നിലേറെ പ്രതിപക്ഷ കക്ഷികളുള്ള സംസ്ഥാനങ്ങളിലാണ് ബിജെപി അനായാസ വിജയം നേടുന്നതെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ്, അന്താരാഷ്ട്ര അഫയേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.